Posted On
date_range Updated On
date_range കരിയർ ഗൈഡൻസും പാരന്റിങ് വർക് ഷോപ്പും ഇന്ന്
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസും പാരന്റിങ് വർക്ക്ഷോപ്പും വെള്ളിയാഴ്ച നടക്കും.
റൂവിയിലെ സി.ബി.ഡി ഏരിയയിൽ എൻ.ബി.ഒക്കുസമീപം ദനാത്ത് ഹാളിൽ വൈകീട്ട് 6.30 മുതലാണ് പരിപാടി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത കുടുംബങ്ങൾക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിയുക. തിരുവനന്തപുരം ഫേസ് ഐ.എ.എസ് അക്കാദമി സി.ഇ.ഒ ബഷീർ എടാട്ട്, ജനറൽ സെക്രട്ടറി യാക്കൂബ് ഫൈസി എന്നിവരാണ് ക്ലാസ് നയിക്കുന്നത്. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ പരിപാടി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.