Posted On
date_range Updated On
date_range കണ്ണിൽ തറച്ച ഇരുമ്പ് പിന്നുമായി സുധി വിമാനം കാത്തിരുന്നത് ഒരു മാസം
സലാല: ഫർണിച്ചർ വർക്ക്ഷോപ്പിലെ ജോലിക്കിടെ കണ്ണിൽ തറച്ച ഇരുമ്പ് പിന്നുമായി കോഴിക്കോട് പേരാമ്പ്ര സ്വദേശി സുധി വിമാനം കാത്തിരുന്നത് ഒരു മാസമാണ്. ഇന്ന് മസ്കത്തിൽ നിന്ന് നാട്ടിലേക്കുള്ള ആദ്യ വിമാനത്തിൽ യാത്ര തിരിക്കുേമ്പാൾ സുധിയുടെ മനസ് നിറയെ സഹായിച്ചവരോടുള്ള നന്ദി മാത്രമാണ്.
കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് അപകടം നടന്നത്. ജോലിക്കിടെ സ്റ്റാപ്ലർ ഗണ്ണിൽ നിന്നുള്ള പിന്ന് വലതുകണ്ണിെൻറ ഉള്ളിലേക്ക് തുളച്ചുകയറുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അപകടം മനസിലാക്കിയ ഡോക്ടർ സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ വെച്ച് എടുത്ത സി.ടി സ്കാനിൽ പിന്ന് ഏതാണ്ട് റെറ്റിനയുടെ അടുത്തെത്തിയതായി മനസ്സിലാക്കി. താത്ക്കാലിക ആശ്വാസത്തിനുള്ള സർജറി പിറ്റേന്ന് തന്നെ അവിടന്ന് ചെയ്തു. പിന്ന് പൂർണമായി എടുത്തുമാറ്റുന്നതിനുള്ള സൗകര്യം സലാലയിൽ ഇല്ലെന്ന് അറിഞ്ഞു. ഒന്നുകിൽ മസ്കത്ത് അല്ലെങ്കിൽ നാട്. ഭീമമായ ചിലവും ലോക്ഡൗണും കാരണം മസ്കത്തിലേക്ക് പോകേണ്ടെന്ന് വെച്ചു. അന്ന് മുതൽ തുടങ്ങിയതാണ് നാട്ടിൽ പോകാനും ശ്രമം. ആത്മവിശ്വാസമായി ഖാബൂസ് ആശുപത്രിയിലെ ഡോ.ജോർജും കൂടെ നിന്നു. ആവശ്യമായ എല്ലാ പിന്തുണയുമായി സ്ഥാപനത്തിെൻറ മാനേജ്മെൻറും കൂടെ നിന്നു.
ആദ്യം തന്നെ എംബസിയിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ മസ്കത്തിൽ എത്താൻ കഴിയുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. അൽ ദല്ല കമ്പനി ഡയറക്ടർ ഷഹീർ കണമലയാണ് അവരുടെ വണ്ടിയിൽ മസ്കത്തിലെത്തിക്കാൻ സഹായിച്ചത്. കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി പ്രസിഡൻറ് നാസർ പെരിങ്ങത്തൂർ ആവശ്യമായ എല്ലാ സഹായങ്ങളും നൽകി. എംബസി ഉദ്യോഗസ്ഥനായ കണ്ണൻ നായരും സുധിക്ക് വേണ്ടി പ്രത്യേക താത്പര്യം കാട്ടി. അങ്ങനെ വേദന കടിച്ചിറക്കുന്ന നാളുകൾ ഇന്ന് വിരാമമാവുകയാണ്. അങ്കമാലി ലിറ്റിൽ ഫ്ളവർ കണ്ണാശുപത്രിയിലാണ് തുടർ ചികിത്സ നടക്കുക. പേരാമ്പ്ര സ്വദേശിയായ സുധി 2008 ലാണ് സലാലയിലെത്തുന്നത്. കുടുബവുമൊത്ത് കോഴിക്കോട് വെസ്റ്റ്ഹില്ലിലാണ് ഇപ്പോൾ താമസം. കണ്ണിന് പൂർണ ആരോഗ്യം ലഭിക്കണമേ എന്നാണ് സുധിയോടൊപ്പം സാമൂഹ്യ പ്രവർത്തകരുടെയും പ്രാർഥന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.