ബുറൈമി ടൗൺ സൗഹൃദ വേദി മെഡിക്കൽ ക്യാമ്പ്

ബുറൈമി: ബുറൈമി ടൗൺ സൗഹൃദ വേദിയുടെ നേത്യത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ബദർ അൽ സമ ഹോസ്പിറ്റലുമായി ചേർന്ന് ബുറൈമി അഡ്രസ് ഹോട്ടൽ ഹാളിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ വിവിധ രാജ്യക്കാരായ നിരവധി പേർ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ ന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് രണ്ടിന് സമാപിച്ചു.

119 പേർ പരിശോധനകൾക്ക് വിധേയരായി. ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, എന്നീ പരിശോധനകൾക്ക് പുറമേ ഡോക്ടർ നിർദേശിച്ചവർക്ക് ഇ.സി.ജി. സൗകര്യവും സൗജന്യമായി ഏർപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ബദർ അൽ സമ ഹോസ്പിറ്റലിന്റെ ഡിസ്കൗണ്ട് കാർഡുകളും നൽകി.

ബുറൈമി സൗഹൃദ വേദി സെക്രട്ടറി കെ.ബി. മുരളി, ജോ സെക്രട്ടറി ശ്രീജിത്ത് കുമരകം, പ്രസിഡന്റ് ജാംസി പ്രിൻസ് എന്നിവർ ക്യാമ്പിനു നേത്യത്വം നൽകി. സൗഹ്യദ വേദി എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രസന്നൻ തളിക്കുളം, വിജീഷ്, ഷൈജു എന്നിവർക്കു പുറമേ ബാത്തിന നോർത്ത് സാമൂഹിക പ്രവർത്തകരായ തമ്പാൻ തളിപ്പറമ്പ്, ഷാജിലാൽ, ബിജോയ് കൊല്ലം എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

Tags:    
News Summary - Buraimi Town Friendship Forum medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.