ബുറൈമി കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി സാഹിത്യോത്സവ് പരിപാടിയിൽനിന്ന്
ബുറൈമി: ബുറൈമി കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി സാഹിത്യോത്സവ് പ്രൗഢമായി സമാപിച്ചു. ‘വേരിറങ്ങിയ വിത്തുകൾ’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടി സൈനുദ്ദീൻ ബാഖവി ഒതളൂർ ഉദ്ഘാടനം ചെയ്തു. ഖദറ, സാറ, ഹമാസ യൂനിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി.
ഹാമസ, സാറ, ഖദറ, അലി സൈഫ് യൂനിറ്റ് സാഹിത്യോത്സവുകളിലെ പ്രതിഭകളാണ് സെക്ടർ ഘടകത്തിൽ മാറ്റുരച്ചത്. ബുറൈമി മർകസിൽ നടന്ന പരിപാടിയിൽ നാൽപതോളം മത്സര ഇനങ്ങളിൽ നൂറോളം മത്സരാർഥികൾ പങ്കെടുത്തു. നാദിയ മൊയ്തീൻ സർഗപ്രതിഭയായും ആദിൽ അഷ്റഫ് കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ചർച്ചയിൽ സുബൈർ മുക്കം, റസാഖ് കോട്ടക്കൽ, പ്രസന്നൻ തളിക്കുളം, ഹുബൈൽ, ഫളലുറഹ്മാൻ എന്നിവർ പങ്കെടുത്തു. ഐ സി എഫ് ബുറൈമി റീജൻ ജനറൽ സെക്രട്ടറി അഹ്മദ് കുട്ടി മാസ്റ്റർ മോഡറേറ്ററായി. സെക്ടർ ചെയർമാൻ ഷബീർ സഖാഫി അധ്യക്ഷതവഹിച്ചു. സാംസ്കാരിക സമ്മേളനം ആർ.എസ്.സി നാഷനൽ ചെയർമാൻ വി.എം. ശരീഫ് സഅദി മഞ്ഞപ്പറ്റ ഉദ്ഘാടനം ചെയ്തു. മുസ്തഫ വടക്കേക്കാട്, സഹൽ പാനൂർ, ഫൈസൽ ബായാർ, ഹംസ സഅദി എന്നിവർ സംസാരിച്ചു. ഹാഫിസ് അമീൻ മിസ്ബാഹി സ്വാഗതവും നൗഫൽ സൊങ്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.