ബോക്സ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ സെന്റ് ഫോർട്ട് തലശ്ശേരി ടീം
മസ്കത്ത്: ടെലി ബോയ്സ് സംഘടിപ്പിച്ച ബോക്സ് ക്രിക്കറ്റ് ടൂർണമെന്റിൽ തലശ്ശേരിൽനിന്നെത്തിയ സെന്റ് ഫോർട്ട് രണ്ടാമതും കിരീടം ചൂടി. ഫൈനലിൽ പിലാക്കൂൽ സ്മാഷേഴ്സിനെ 32 റൺസിന് തോൽപിച്ചാണ് സെന്റ് ഫോർട്ട് കിരീടമുയർത്തിയത്. കളിയിലെ കേമനായി സെന്റ് ഫോർട്ടിലെ നിംഷിയെയും മികച്ച ബൗളർ ആയി സ്മാഷേഴ്സിലെ ഫിജാസിനെയും ബാറ്ററായി സെന്റ് ഫോർട്ടിലെ മുഹമ്മദിനെയും തിരഞ്ഞെടുത്തു.
ഫൈനലിൽ ഒമാൻ ക്രിക്കറ്റ് താരം അയാൻ ഖാൻ മുഖ്യാതിഥിയായി. ടൂർണമെന്റ് സ്പോൺസർമാരായ നദ ഹാപ്പിനസ്സിലെ സലാം, ഡോ. ജെ.ബി.സി അനൂപ്, റഹീസ് ദഹബി, അഷ്റഫ് മജാൻ ലാംപ്, സീ പേൾസ് അനിൽ കുമാർ, തലശ്ശേരി ലൗറൻസ് ഗാർഡൻ ഉടമ ജസ്ലീം എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. വാദികബീർ സ്പോർട്സ് ക്ലബ്ബിലായിരുന്നു മത്സരങ്ങൾ നടന്നത്. ടൂർണമെന്റിന്റെ ഭാഗമായി ഒരുക്കിയ തലശ്ശേി ഫുഡ്ഫെസ്റ്റിവൽ കാണികൾക്ക് വേറിട്ട അനുഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.