ദി ഗാർഡൻസ് ബൈ സബ്രീസിൽ നടന്നചടങ്ങിൽ ‘ബോൺ ടു ഡ്രീം-എഡിഷൻ 2’ പുസ്തക
പ്രകാശനം സദാനന്ദൻ എടപ്പാളിന് നൽകി ഡോ. സി.എം. നജീബ് നിർവഹിക്കുന്നു
മസ്കത്ത്: പ്രവാസി എഴുത്തുകാരൻ രാജൻ വി. കോക്കൂരിയുടെ അഞ്ചാമത്തെ പുസ്തകം ‘ബോൺ ടു ഡ്രീം-എഡിഷൻ 2’ പ്രകാശനം ചെയ്തു. മലയാളം ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ദി ഗാർഡൻസ് ബൈ സബ്രീസിൽ നടന്ന ‘മലയാള സന്ധ്യ’ ചടങ്ങിൽ ഡോ. സി.എം. നജീബ് സദാനന്ദൻ എടപ്പാളിന് നൽകി പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു.
ബി.പി.എൽ എന്ന പ്രശസ്ത സ്ഥാപനത്തിന്റെ കഥ പറയുന്ന പുസ്തകത്തിന് സി.എം. നജീബാണ് ആമുഖം എഴുതിയിരിക്കുന്നത്. ഇന്ത്യൻ ഇലക്ട്രോണിക്സ് കമ്പനിയായ ബി.പി.എല്ലിന്റെ (ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറീസ്) മൂന്ന് സ്ഥാപകരുടെ പ്രചോദനാത്മക യാത്രയെ വിവരിക്കുന്ന ശ്രദ്ധേയമായ വിവരണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ബി.പി.എൽ സ്ഥാപകനായ അന്തരിച്ച ടി.പി.ജി നമ്പ്യാർക്കുള്ള ആദരമായാണ് പുതിയ പതിപ്പ് പുറത്തിറക്കിയതെന്ന് രാജൻ വി. കോക്കൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.