???? ??? ???????????? ?????????

പ്രിയങ്കരം ഈ ബോട്ട്​സവാരി

മസ്​കത്ത്​: ജലസേചന സ്രോതസ്സ്​​ എന്നതി​െനാപ്പം ​പ്രമുഖ വിനോദസഞ്ചാരകേന്ദ്രംകൂടിയാണ്​ ഖുറിയാത്ത്​ വിലായത്തിലെ വാദി ദൈഖ അണക്കെട്ട്​.
ഇവിടെ അടുത്തിടെ ആരംഭിച്ച ബോട്ട്​ സവാരി സഞ്ചാരികൾക്ക്​ പ്രിയങ്കരമാവുകയാണ്​. സ്വയം തുഴഞ്ഞുപോകാനാകുന്ന വാതകം നിറച്ച ബോട്ടുകളാണ്​ ഇവിടെയുള്ളത്​. ​ഒരാൾക്കുള്ളത്​​ മുതൽ നാലാൾക്ക​ും അതിന്​ മുകളിലുള്ളവർക്കും കയറാവുന്ന വലിയ ബോട്ട​ുകളുമുണ്ട്​. ലൈഫ്​ ജാക്കറ്റുകളും നൽകു​ം. ഇതോടൊപ്പം സുരക്ഷ ഉറപ്പാക്കുന്നതിനായി ഒന്നിലധികം പേരുടെ സാന്നിധ്യവും ഉണ്ടാകും.
അണക്കെട്ടിന്​ താഴ്​ഭാഗത്തായുള്ള തടാകത്തിലാണ്​ തുഴച്ചിൽ ബോട്ടുകൾ (റോവിങ്​) ഏർപ്പെടുത്തിയിട്ടുള്ളത്​. അറേബ്യൻ ഉപദ്വീപിലെതന്നെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നായ വാദി ദൈഖ അണക്കെട്ട്​ 2012ലാണ്​ തുറന്നത്​. പർവതങ്ങളിൽ ഇടവേളകളിൽ പെയ്യുന്ന മഴവെള്ളം സമീപത്തെ ഗ്രാമങ്ങളിലേക്ക്​ കുത്തിയൊഴുകിയെത്താതിരിക്കാനുള്ള മുൻകരുതലായാണ്​ അണക്കെട്ട്​ നിർമിച്ചത്​. പ്രതിവർഷം 35 ദശലക്ഷം ക്യുബിക്​​ മീറ്റർ ജലം ഇവിടെ ശേഖരിക്കാൻ സാധിക്കും.
ഒമാനിലെ ഏറ്റവും വലിയ അണക്കെട്ടായ വാദി ദൈഖ മസ്​കത്തിൽനിന്ന്​ എളുപ്പത്തിൽ എത്താനാകുമെന്നതിനാലാണ്​ സഞ്ചാരികളുടെ ഇഷ്​ടകേന്ദ്രമാകുന്നത്​. വാദി അദൈയിൽനിന്ന്​ 90 കിലോമീറ്ററാണ്​ ഇങ്ങോട്ടുള്ള ദൂരം.
Tags:    
News Summary - boat travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.