സുവൈഖ് ഉൾക്കടലിൽ എൻജിൻപ്രവർത്തനം നിലച്ചതിനെ തുടർന്ന് അപകടത്തിപെട്ട ബോട്ട്
രക്ഷാപ്രവർത്തനത്തിൽ കണ്ടെത്തിയപ്പോൾ
മസ്കത്ത്: സുവൈഖിൽ ബോട്ടിന്റെ എഞ്ചിൻ തകരാറിനെ തുടർന്ന് കടലില്‍ കാണാതായ മൂന്ന് ഒമാനി മൽസ്യത്തൊഴിലാളികളെ രക്ഷാപ്രവര്ത്തനത്തനൊടുവിൽ സുരക്ഷിതരായി കണ്ടെത്തിയതായി മാരിടൈം സെക്യൂരിറ്റി സെന്റര്‍ (എം.എസ്.സി) അറിയിച്ചു.
വടക്കന്‍ ബാതിന പ്രവിശ്യയിലെ സുവൈഖിന്റെ ഉൾക്കടലിലാണ് അപകടം നടന്നത്. എൻജിൻ പ്രവർത്തനം നിലച്ചതിനെ തുടർന്ന് കടലിൽ ഒഴുകി നടന്ന ബോട്ടും മൽസ്യത്തൊഴിലാളികളെയും കുറിച്ചുള്ള വിവരം മാരിടൈം സെക്യൂരിറ്റി സെന്ററിൽ ലഭിച്ചിരുന്നു. തുടർന്ന് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ചേര്‍ന്ന് നടത്തിയ സംയുക്ത തിരച്ചിലിനൊടുവിൽ ഒമാനി പൗരന്മാരായ മത്സ്യത്തൊഴിലാളികളെ സഹം വിലായത്തിനടുത്ത് കടല്‍ത്തീരത്ത് കണ്ടെത്തി.
ആർക്കു ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ക്ക് സിഗ്നൽ താൽക്കാലികമായി നഷ്ടപ്പെട്ടതാണ് ആശയവിനിമയം നഷ്ടപ്പെടാനിടയാക്കിതെന്ന് സുവൈഖ് വിലായത്ത് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ഗാനിം അല്‍ ഖമീസ് അല്‍ വിസാല് പറഞ്ഞു. സാങ്കേതികസംവിധാനങ്ങളുടെ സഹായത്തോടെയാണ് തൊഴിലാളികളെ കണ്ടെത്താനായതെന്നും വഞ്ചിയുടെ എഞ്ചിന് തകരാറിലായതാണ് അപകടത്തിനിടയാക്കിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.