ക​പ്പ​ലി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​നാ​യി റോ​യ​ൽ ഒ​മാ​ൻ എ​യ​ർ​ഫോ​ഴ്​​സ്​ എ​യ​ർ ലി​ഫ്​​റ്റ്​ ചെ​യ്യു​ന്നു

ബോട്ട് തകരാറിലായി; കടലിൽ കുടുങ്ങിയ മൂന്നുപേരെ രക്ഷിച്ചു

മസ്കത്ത്: ബോട്ട് തകരാറിലായതിനെ തുടർന്ന് നടുക്കടലിൽ കുടുങ്ങിയ മൂന്നുപേരെ റോയൽ ഒമാൻ എയർഫോഴ്സ് രക്ഷിച്ചു. സലാല തുറമുഖത്ത് നിന്ന് പതിനാല് നോട്ടിക്കൽ മൈൽ അകലെയായിരുന്നു വാണിജ്യ ബോട്ട് തകരാറിലായത്. ഇതിലുണ്ടായിരുന്ന മൂന്നുപേരെ റോയൽ ഒമാൻ എയർഫോഴ്സിന്‍റെ ഹെലികോപ്ടറിൽ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ശനിയാഴ്ച ദോഫാർ ഗവർണറേറ്റിലെ ഉൾക്കടലിൽ ഉരുമറിഞ്ഞ് അപകടത്തിൽപെട്ട 12 ഇന്ത്യക്കാരെ റോയൽ ഒമാൻ എയർഫോഴ്സിന്‍റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തിയിരുന്നു. 10 ഗുജറാത്ത് സ്വദേശികളും രണ്ട് ഉത്തർ പ്രദേശുകാരുമായിരുന്നു ഉരുവിലുണ്ടായിരുന്നത്. ദിവസങ്ങൾക്ക് മുമ്പുണ്ടായ മറ്റൊരു സംഭവത്തിൽ താഖാ വിലായത്തിൽ ഉരുമറിഞ്ഞ് രണ്ട് ഇന്ത്യക്കാർ മരിക്കുകയും ചെയ്തിരുന്നു. യു.പി, ഗുജ്റാത്ത് സ്വദേശികളാണ് മരിച്ചത്. എട്ടുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തുകയും ചെയ്തു.

ക​പ്പ​ലി​ലെ ​രോ​ഗി​യെ ഹെ​ലി​കോ​പ്​​ട​റി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു

മ​സ്ക​ത്ത്​: ക​പ്പ​ലി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​യെ റോ​യ​ൽ ഒ​മാ​ൻ എ​യ​ർ​ഫോ​ഴ്​​സി​ന്‍റെ ഹെ​ലി​കോ​പ്​​ട​റി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സു​ൽ​ത്താ​നേ​റ്റി​ന്‍റെ അ​തി​ർ​ത്തി​യി​ലൂ​ടെ ക​ട​ന്നു​പോ​യ വാ​ണി​ജ്യ ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ര​നെ​യാ​ണ്​ സ​ലാ​ല​യി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്​ വി​ദ​ഗ്​​ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Boat crashes; Rescued three people stranded at sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.