മത്രയിൽ ബോട്ടപകടം; മൂന്ന് ഫ്രഞ്ച് വിനോദ സഞ്ചാരികൾ മരിച്ചു

മത്ര (മസ്കത്ത്): മത്രയിൽ ഫ്രഞ്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. സുൽത്താൻ ഖാബൂസ് പോർട്ടിൽനിന്ന് 2.5 നോട്ടിക്കൽ മൈൽ (ഏകദേശം 4.6 കിലോമീറ്റർ) മാറി ചൊവ്വാഴ്ച രാവിലെയാണ് അപകടം. അപകടത്തിൽപെട്ട ബോട്ടിൽ 25 ഫ്രഞ്ച് വിനോദസഞ്ചാരികളും ഒരു ടൂർ ഗൈഡും ബോട്ടിന്റെ ക്യാപ്റ്റനുമാണുണ്ടായിരുന്നതെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി ) അറിയിച്ചു.


കടലിൽ വിനോദയാത്രക്കുപോയ സംഘമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ ആംബുലൻസ് സംഘം സ്ഥലത്തുതന്നെ ചികിത്സ നൽകി. രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി മേഖല സുരക്ഷിതമാക്കുകയും മറ്റു യാത്രക്കാരെ സുരക്ഷിതമായി കരയിലെത്തിക്കുകയും ചെയ്തു. അപകട കാരണവും മറ്റു സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Tags:    
News Summary - Boat carrying French tourists capsizes off Oman’s Muttrah coast, three dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.