ഒമാനിലെ ദൈമാനിയത്ത് ഐലൻഡ്സിൽ ബോട്ട് മറിഞ്ഞു; നാലുപേരെ രക്ഷിച്ചു

മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ദൈമാനിയത്ത് ഐലൻഡ്സിന് സമീപം ബോട്ട് അപകടത്തിൽപ്പെട്ടു. നാലുപേരെ ഒമാൻ തീരസംരക്ഷണ സേന രക്ഷിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം.ശക്തമായ കാറ്റും ഉയർന്ന തിരമാലകളും മൂലം ബോട്ട് മറിയുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. നാലപേരായിരുന്നുബോട്ടിലുണ്ടായിരുന്നത്. അപകട വിവരം അറിഞ്ഞ ഉടൻ കോസ്റ്റ് ഗാർഡ് ബോട്ടുകൾ സ്ഥലത്തെത്തുകയും വെള്ളത്തിൽ കുടുങ്ങിയ മൂന്നുപേരെ ആദ്യം രക്ഷിക്കുകയും ചെയ്തു. നാലാമത്തെ വ്യക്തിയെ ഒമാനി മത്സ്യത്തൊഴിലാളിയുടെ സഹായത്തോടെയും രക്ഷപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - Boat capsizes in Oman's Daimaniyah Islands; four rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.