ഖസബ് തുറമുഖത്തിനുസമീപം അപകടത്തിൽപെട്ട ബോട്ട്
മസ്കത്ത്: മുസന്ദം ഗവർണറേറ്റിൽ ഖസബ് തുറമുഖത്തിന് സമീപം നടന്ന ബോട്ടപകടത്തിൽ പരിക്കേറ്റ 15 പേരെ റോയൽ ഒമാൻ പൊലീസിലെ കോസ്റ്റ് ഗാർഡ് വിഭാഗം രക്ഷപ്പെടുത്തി. ഖസബ് പോർട്ടിലേക്ക് വഴികാട്ടിയായി സ്ഥാപിച്ച ബോയ് സംവിധാനത്തിൽ ബോട്ട് ഇടിച്ചുകയറിയാണ് അപകടം. ഇടിയിൽ ബോട്ടിന്റെ മുൻവശം തകർന്ന് തുടർസഞ്ചാരം സാധ്യമല്ലാതായതോടെയാണ് കോസ്റ്റ് ഗാർഡിന്റെ സഹായം തേടിയത്.
ബോട്ടിലുണ്ടായിരുന്നവർക്ക് പരിക്കുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല. രക്ഷപ്പെടുത്തിയ യാത്രക്കാരെ ഖസബ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.