വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ സെൻട്രൽ ബ്ലഡ് ബാങ്ക് ബൗഷറിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ, സെൻട്രൽ ബ്ലഡ് ബാങ്ക് ബൗഷറിന്റെ സഹകരണത്തോടെ രക്തദാനവും പ്ലേറ്റ്ലറ്റ്ദാന ക്യാമ്പും സംഘടിപ്പിച്ചു. ബൗഷർ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 200 ഓളം പേർ പങ്കെടുത്തു. 108 പേർ രക്തവും 12 പേർ പ്ലേറ്റ്ലറ്റും സംഭാവന ചെയ്തു
പങ്കെടുത്തവർക്ക് സ്നേഹസമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. രക്തദാന ക്യാമ്പ് വിനോദ് വാസുദേവ് ഉദ്ഘാടനം ചെയ്തു. ചന്ദ്രമോഹൻ സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തു. കോഓഡിനേറ്റർമാരായ ബാലകൃഷ്ണൻ വല്യാട്ട്, യതീഷ്, മനോഹരൻ, ഷെബിൻ, ദിനേശ്, ജോഷി, ആശ റായ്നർ, വിദ്യ ജയശങ്കർ, നജില ഷെബിൻ, നിഷ വിനോദ്, നിഷ പ്രഭാകർ തുടങ്ങിയവർ നേതൃത്വം നൽകി. എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ച വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ നേതൃത്വത്തിൽ രക്തദാനവും പ്ലേറ്റ്ലറ്റ് ദാന ക്യാമ്പും നടത്തിവരുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.