അടൂർ മസ്കത്ത് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: അടൂർ മസ്കത്ത് മലയാളി അസോസിയേഷനും വാദി കബീർ വെൽനസ് മെഡിക്കൽ സെന്ററും ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് രക്തദാനവും മെഡിക്കൽ ക്യാമ്പും നടത്തി. പരിപാടിയിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. രക്തദാതാക്കൾക്ക് ഒരു വർഷത്തേക്കുള്ള സൗജന്യ വൈദ്യപരിശോധനയും മറ്റു ചെക്കപ്പുകൾക്ക് കിഴിവും അടങ്ങുന്ന വെൽനസ് മെഡിക്കൽ സെന്ററിന്റെ പ്രിവിലേജ് കാർഡ് പിന്നീട് വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. പ്രസിഡന്റ് റെജി ഇടിക്കുള അടൂർ, കൺവീനർ ലിജോ ജോയി കടമ്പനാട്, രഞ്ജിത് നായർ, സിജോ ജോർജ്, കേശവ്, ടിജിൻ തോമസ്, നിസി, റിജാസ്, ടിനു തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.