ഒമാനിലെത്തിയ ബെല്‍ജിയം രാജാവ് ഫിലിപ് ലിയോപോള്‍ഡ് ലൂയിസിനെയും പത്നി മാത്തില്‍ഡെ മേരി ക്രിസ്റ്റീന്‍ ഗിസ്ലെയ്നെയും സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം അല്‍ സഈദ് സ്വീകരിക്കുന്നു
മസ്കത്ത്: ബെല്‍ജിയം രാജാവിന്റെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് തുടക്കമായി. ഫിലിപ് ലിയോപോള്‍ഡ് ലൂയിസും പത്നി മാത്തില്‍ഡെ മേരി ക്രിസ്റ്റീന്‍ ഗിസ്ലെയ്ന് ഡി ഉദകെം ജി അകോസും ബുധനാഴ്ച വൈകീട്ടോടെയാണ് ഒമാനിലെത്തിയത്. ഇരുവരെയും മസ്കത്ത് റോയല്‍ എയര്‍പോര്‍ട്ടില്‍ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം അല്‍ സഈദ് സ്വീകരിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള പൊതു വിഷയങ്ങളിൽ ചർച്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.