മസ്കത്ത്: ബർക്കയിലെ ഫിഷറീസ് ഹാർബറിനോട് ചേർന്ന് സ്വകാര്യ മേഖല വികസിപ്പിച്ച െടുക്കുന്ന വാട്ടർഫ്രണ്ട് പദ്ധതിയുടെ ആദ്യ രണ്ടുഘട്ടങ്ങൾ അടുത്ത വർഷം പൂർത്തിയാകു ം. 55 ദശലക്ഷം റിയാൽ ചെലവിൽ മൂന്നുഘട്ടങ്ങളിലായാണ് ബർക്ക മറീന പദ്ധതി വികസിപ്പിച്ചെടുക്കുന്നത്. ബർക്ക മേഖലയിലെ സുപ്രധാന ഷോപ്പിങ്, എൻറർടെയിൻമെൻറ് കേന്ദ്രമായിരിക്കും ഇത്.
1.05 ലക്ഷം സ്ക്വയർ മീറ്റർ സ്ഥലത്താണ് നിർമാണ പ്രവർത്തനം നടക്കുന്നത്. ഇതിൽ 40,000 മീറ്റർ സ്ഥലം 440 കമേഴ്സ്യൽ യൂനിറ്റുകൾക്കായി പാട്ടത്തിന് നൽകും. പദ്ധതി പൂർത്തിയാകുന്നതോടെ 2,000 പേർക്ക് തൊഴിലവസരം ലഭ്യമാകും. ആദ്യഘട്ടത്തിൽ മത്സ്യ മാർക്കറ്റ്, പൗൾട്രി, മീറ്റ്-വെജിറ്റബിൾ വിൽപന കേന്ദ്രങ്ങൾ, റഫ്രിജറേറ്റഡ് സ്റ്റോർ, ഹൈപ്പർമാർക്കറ്റ്, ക്ലിനിക്ക്, ഇന്ധന സ്റ്റേഷൻ, ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള കേന്ദ്രം എന്നിവയാണ് ഉണ്ടാവുക. ഒമാനി നിക്ഷേപ കമ്പനിയായ അൽ സിയാബി ഗ്രൂപ്പിെൻറ ഉപസ്ഥാപനമായ ഫാൽക്കൺ ടൂറിസം ഇൻവെസ്റ്റ്മെൻറ് കമ്പനിയാണ് പദ്ധതിയുടെ പ്രധാന നിക്ഷേപകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.