മസ്കത്ത്: ഒമാൻ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ അടക്കമുള്ള നികുതി ഇല്ലാത്ത രാജ്യങ്ങളി ൽ താമസിക്കുന്ന പ്രവാസികളെ നികുതി വലയിൽ കൊണ്ടുവരാനുള്ള പുതിയ ബജറ്റിൽ നിർദ്ദേശത ്തിൽ പ്രവാസ ലോകത്ത് ആശങ്ക. മണലാരണ്യത്തിൽ അധ്വാനിച്ചുണ്ടാക്കുന്ന വരുമാനത്തിന് നി കുതി നൽകേണ്ടതില്ല എന്നതായിരുന്നു ഗൾഫ് പ്രവാസത്തിെൻറ പ്രധാന ആകർഷണങ്ങളിലൊന് ന്. അതാണില്ലാതാകാൻ പോകുന്നത്. ലക്ഷകണക്കിനു മലയാളികളെ പ്രതികൂലമായി ബാധിക്കുന്നതാണ് കേന്ദ്ര ബജറ്റിലെ ഈ നിർദേശം.പ്രവാസികൾ ആരെന്ന നിർവചനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ 182 ദിവസത്തിൽ കൂടുതൽ ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരാണ് എൻ.ആർ.െഎയായി പരിഗണിച്ചിരുന്നത്. ഇനി 120 ദിവസത്തിൽ കൂടുതൽ -അതായത് എട്ട് മാസം- ഇന്ത്യക്ക് പുറത്ത് താമസിച്ചാൽ എൻ.ആർ.െഎയായി കണക്കാക്കും. ഇവർ നികുതിയില്ലാത്ത രാജ്യത്താണ് താമസിക്കുന്നതെങ്കിൽ അവിടെ നിന്നുണ്ടാക്കുന്ന എല്ലാ വരുമാനത്തിനും ഇന്ത്യയിൽ നികുതി നൽകേണ്ടിവരും.
പ്രവാസി നികുതി നിർദേശത്തെ കുറിച്ച വാർത്തകൾ പുറത്തുവന്നത് മുതൽ പ്രവാസ ലോകത്ത് ചർച്ച സജീവമാണ്. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും തങ്ങളുടെ ആശങ്ക പങ്കുവെക്കുന്നത്. ഗൾഫ് മേഖല ഏറെ പ്രതിസന്ധികൾ നേരിടുന്ന ഇൗ കാലത്ത് ഇത്തരം നികുതികൾ തങ്ങളുടെ നെട്ടല്ലൊടിക്കുമെന്നാണ് പ്രവാസികൾ കരുതുന്നത്. വിസ പ്രശ്നങ്ങളും മറ്റ് ടിക്കറ്റ് നിരക്കുകളും മറ്റ് സാമ്പത്തിക പ്രശ്നങ്ങളും കാരണം നാട്ടിൽ പോവാൻ കഴിയാത്ത പ്രവാസികൾ മൂന്ന് നാലും വർഷം ഗൾഫിൽ കഴിഞ്ഞ് ആറ് മാസവും അതിലധികവും നാട്ടിൽ തങ്ങാറുണ്ട്. ഇത്തരക്കാരും പുതിയ നിയമമനുസരിച്ച് നികുതിയുടെ പരിധിയിൽ വരും. വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും ആറ് മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങാറുണ്ട് ഇത്തരക്കാരും നികുതിയുടെ പരിധിയിൽ വരും.
പുതിയ നികുതി നിർദേശം പ്രവാസികൾക്ക് േദ്രാഹം ചെയ്യുന്നതാണെന്ന് കേരള സർക്കാർ പ്രവാസി ക്ഷേമനിധി ബോർഡ് അംഗം പി.എം. ജാബിർ പറഞ്ഞു.
ഇന്ത്യൻ സാമ്പത്തിക രംഗത്തെ താങ്ങിനിർത്തുന്ന പ്രവാസികൾ നിരവധി പ്രശ്നങ്ങളും പ്രയാസങ്ങളും സഹിക്കുന്നവരാണ്. കേന്ദ്ര സർക്കാർ ഇന്നേവരെ പ്രവാസികൾക്കായി ഒരു ആനുകൂല്യവും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ നികുതി നിർദേശത്തിനെതിരെ പ്രതിേഷധിക്കുമെന്നും അദ്ദേഹം പറഞ്ഞു.നികുതി നിർദേശം സാധാരണക്കാരായ പ്രവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പ്രവാസി വ്യവസായി അബ്ദുൽ വാഹിദ് പറഞ്ഞു. ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് നികുതികൂടി കൊടുക്കേണ്ടിവരുന്ന സാഹചര്യം എല്ലാവരെയും പ്രയാസത്തിലാക്കും. ഗൾഫിൽ ജോലിക്ക് ആരും വരാത്ത സാഹചര്യം ഇത് സൃഷ്ടിക്കും. ഇത് നാട്ടിലേക്കുള്ള വിദേശ വരുമാനം കുറയാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.