ബഹ്‌റൈൻ രാജാവിന് ഒമാനിൽ ഊഷ്മള വരവേൽപ്പ്

സലാല: ഒമാനിൽ സ്വകാര്യ സന്ദർശനത്തിനായെത്തിയ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് ഊഷ്മ്ള വരവേൽപ്പ് നൽകി.സലാലയിലെ റോയൽ വിമാനത്താവളത്തിൽ എത്തിയ രാജാവിനെ സുൽത്താൻ ഹൈതം ബിൻ താരിഖ് ​നേരിട്ടെത്തി സ്വീകരിച്ചു.

സുൽത്താനോടൊപ്പം നിരവധി ഉന്നത പ്രമുഖരും സംബന്ധിച്ചു. സുൽത്താനും ബഹ്റൈൻ രാജവും സലാലയിലെ ബൈത്ത് അൽ റബാത്തിൽ സൗഹൃദ കൂടിക്കാഴ്ച നടത്തി. രാജാവിനും കൂടെയുള്ള പ്രതിനിധി സംഘത്തിനും സുൽത്താൻ സ്വാഗതം ഓതുകയും സാഹോദര്യ സന്ദർശനത്തിൽ വലിയ സന്തോഷം അറിയിക്കുകയും ചെയ്തു.രാജാവിനും പ്രതിനിധി സംഘത്തിനും ദോഫാർ ഗവർണറേറ്റിൽ സന്തോഷകരമായ താമസം നേർന്നു. ഊഷ്മളമായ സ്വാഗതത്തിനും ഉദാരമായ ആതിഥ്യമര്യാദക്കും രാജാവ് സുൽത്താന് നന്ദിയും കടപ്പാടും അറിയിച്ചു.

Tags:    
News Summary - Bahraini King receives warm welcome in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.