ഫാൽക്കൺ ബാഡ്മിന്റൺ അക്കാദമി സൂറിൽ സംഘടിപ്പിച്ച ടൂർണമെന്റിലെ വിജയികൾ
സൂർ: ഫാൽക്കൺ ബാഡ്മിന്റൺ അക്കാദമി സൂറിൽ ബാഡ്മിന്റൺ, കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഡിസംബർ 25, 26 തീയതികളിൽ സംഘടിപ്പിച്ച മത്സരത്തിൽ പുരുഷന്മാരുടെ ഡബിൾസ് എ വിഭാഗത്തിൽ ജസിൻ - ജിബു ടീമും ബി വിഭാഗത്തിൽ സജീവൻ- സൂരജ് ടീമും വിജയികളായി. ശ്രീനിവാസ് -സന്ദീപ്, നിഷാദ്- ബഷീർ ടീമുകൾ യഥാക്രമം റണ്ണേഴ്സ് അപ്പായി. വനിത വിഭാഗത്തിൽ ശിവ- രശ്മി ടീം വിജയികളായി. രേശ്മ- സുമൻ ടീം റണ്ണേഴ്സ് അപ്പായി. മിക്സഡ് ഡബിൾസിൽ മുത്തുരാമൻ- ശിവ ടീം വിജയികളായപ്പോൾ മുനീർ- രശ്മി ടീം റണ്ണേഴ്സ് അപ്പായി.
കാരംസ് മത്സരത്തിൽ പുരുഷന്മാരുടെ ഡബിൾസിൽ അസാൻ- സതാം ടീം വിജയികളായി. സന്ദീപ്- ഷനോജ് ടീം റണ്ണേഴ്സ് അപ്പായി.വനിത വിഭാഗത്തിൽ രമ്യ-ഡോ. പി.വി. ഖാൻ എന്നിവർ വിജയിച്ചപ്പോൾ ജിഷ- സുസ്മിത ടീം റണ്ണേഴ്സ് അപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.