മസ്കത്തിൽ അസർബൈജാൻ എംബസിയുടെ ഉദ്ഘാടന
ചടങ്ങിൽനിന്ന്
മസ്കത്ത്: അസർബൈജാൻ റിപ്പബ്ലിക്കിന്റെ എംബസി മസ്കത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസർബൈജാൻ വിദേശകാര്യ മന്ത്രി ജെയൂൻ ബൈറാമോവ്, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി എന്നിവർ പങ്കെടുത്തു. ഒമാനും അസർബൈജാനും തമ്മിലുള്ള സൗഹൃദബന്ധങ്ങളും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ തുടക്കമായാണ് മസ്കത്തിൽ അസർബൈജാൻ എംബസി തുറന്നത്.
ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾ വർധിപ്പിക്കാനുള്ള താൽപര്യത്തിന്റെ പ്രതിഫലനമാണിതെന്നും ഇതുവഴി വാണിജ്യം, ഊർജം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അസർബൈജാൻ വിദേശകാര്യ മന്ത്രി ജെയൂൻ ബൈറാമോവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.