മസ്കത്ത്: സഹം ആയുർവേദ ക്ലിനിക് ആൻഡ് റിഹാബ് സെന്ററിന്റെ മസ്കത്ത് ബ്രാഞ്ച് ഷാത്തി അൽ ഖുറത്ത് ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ജനറൽ ഡോ. മുഹന്ന നാസർ അൽ മസ്ലാഹി ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രാലയത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ, ഹോസ്പിറ്റൽ ഡയറക്ടർ ചന്ദ്രഹാസൻ മേനോൻ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ആഷിഷ് മേനോൻ, അഡ്മിനിസ്ട്രേഷൻ മാനേജർ കാവ്യ നായർ, എക്സ്റ്റേണൽ കൺസൽട്ടന്റ് ഡോ. ലക്ഷ്മി, സീനിയർ കൺസൽട്ടന്റ് ബിന്ദു രാജേഷ്, മറ്റ് ജീവനക്കാർ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
മസ്കത്തിലെ ഷാത്തി അൽ ഖുറത്തെ ക്ലീനിക്കിൽ അത്യാധുനികവും നൂതനവുമായ ചികിത്സ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. ഉന്നത യോഗ്യതയുള്ളവരും പരിചയസമ്പന്നരുമായ ജീവനക്കാരാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്. ഫിസിയോതെറപ്പി, സ്പീച് തെറപ്പി തുടങ്ങിയ വിപുലമായ ചികിത്സ സൗകര്യങ്ങൾ ലഭ്യമാണെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.