ഇരട്ടനികുതി ഒഴിവാക്കൽ; പുതുക്കിയ പ്രോട്ടോക്കോളിൽ ഇന്ത്യയും ഒമാനും ഒപ്പുവെച്ചു

മസ്കത്ത്: ഇരട്ടനികുതി ഒഴിവാക്കുന്നതിനും ആദായനികുതി സംബന്ധിച്ച സാമ്പത്തിക വെട്ടിപ്പ് തടയുന്നതിനുമുള്ള കരാർ പുതുക്കുന്നതിനായി ഒമാനും ഇന്ത്യയും ഭേദഗതി ചെയ്ത പ്രോട്ടോക്കോളിൽ ഒപ്പുവച്ചു. മസ്കത്തിൽ നടന്ന ചടങ്ങിൽ ഒമാനെ പ്രതിനിധീകരിച്ച് നികുതി അതോറിറ്റി ചെയർമാൻ നാസർ ബിൻ ഖാമിസ് അൽ ജാഷ്മിയും ഇന്ത്യയെ പ്രതിനിധീകരിച്ച് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്ങുമാണ് ഒപ്പുവെച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിൽ കരാറിന് വളരെ അധികം പ്രാധാന്യം ഉ​ണ്ടെന്ന് നാസർ ബിൻ ഖാമിസ് അൽ ജാഷ്മി പറഞ്ഞു.

നികുതി മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും നടത്തിയ തുടർച്ചയായ ശ്രമങ്ങളുടെ ഫലമായാണ് പുതുക്കിയ പ്രോട്ടോക്കോൾ ഉണ്ടായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - Avoidance of double taxation; India and Oman signed the revised protocol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.