മസ്കത്ത്: സൗത്ത് അൽ മൊബെലയിൽ പുതുതായി സ്ഥാപിതമായ അവനീർ മെഡിക്കൽ സെന്റർ ശൈഖ് ജമീൽ ബിൻ സൈഫ് അൽ സഈദി ഉദ്ഘാടനം ചെയ്തു.
ഒമാനിലെ ആരോഗ്യ സേവനങ്ങളിൽ നിലവാരമുള്ള വികസനങ്ങളുടെ പട്ടികയിൽ ഒരു പ്രധാനഘട്ടം ഇതിലൂടെ രേഖപ്പെടുത്തി.
ഉദ്ഘാടന ചടങ്ങിൽ പ്രമുഖ അതിഥികൾ, സമൂഹത്തിലെ പൗര പ്രധാനികൾ, സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ചു ആധുനിക സൗകര്യങ്ങളുള്ള മെഡിക്കൽ സെന്റർ സന്ദർശനത്തിന് സൗകര്യമൊരുക്കി.
രോഗികൾക്ക് എല്ലാവിധ സൗകര്യങ്ങളും സേവനത്തിലെ ഉന്നത മാതൃകയും മുൻതൂക്കം നൽകി ആധുനിക ചികിത്സ സേവനങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് അവനീർ മെഡിക്കൽ സെന്റർ മാനേജ്മെന്റ് അറിയിച്ചു. പരിചയസമ്പന്നരായ ആരോഗ്യ വിദഗ്ധരും ആധുനിക രോഗനിർണയ ഉപകരണങ്ങളും ചേർന്നാണ് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നത്.
ചടങ്ങിൽ ആശുപത്രി എം.ഡി സജാദ് അഹ്മദ് സംസാരിച്ചു. ഫോൺ: 71922287, 24052977
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.