മസ്കത്ത്: ഒാേട്ടാമാറ്റിക് ഗിയറുള്ള വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസ് എടുക്കാൻ താ ൽപര്യപ്പെടുന്ന പുരുഷന്മാർക്ക് ജനുവരി മുതൽ ടെസ്റ്റ് നടത്തുമെന്ന് റോയൽ ഒമാൻ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിലവിൽ സ്ത്രീകൾക്ക് മാത്രമാണ് ഒമാനിൽ ഒാേട്ടാമാറ്റിക് വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്നത്. സാധാരണ ലൈസൻസുള്ള പുരുഷന്മാർക്ക് എല്ലാ തരത്തിലുള്ള വാഹനങ്ങൾ ഒാടിക്കാൻ അനുമതിയുണ്ടെങ്കിലും ഒാേട്ടാമാറ്റിക് വാഹനങ്ങൾക്ക് മാത്രമായി ഡ്രൈവിങ് ടെസ്റ്റുണ്ടായിരുന്നില്ല. 2018 ജനുവരിയിലാണ് പുരുഷന്മാർക്ക് ഒാേട്ടാമാറ്റിക് വാഹന ഡ്രൈവിങ് ടെസ്റ്റ് അനുവദിച്ചുകൊണ്ട് പ്രഖ്യാപനമുണ്ടായത്. ഡ്രൈവിങ് ഇൻസ്ട്രക്ടർമാരുടെയും ജനങ്ങളുടെയും ആവശ്യം പരിഗണിച്ച് പഠനം നടത്തിയാണ് ഗതാഗത ഡയറക്ടറേറ്റ് ജനറൽ ഇൗ തീരുമാനമെടുത്തത്. ഒരു വർഷമായി തീരുമാനം നടപ്പാക്കാനാവശ്യമായ നടപടിക്രമങ്ങൾ എടുത്തുവരുകയായിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഒാേട്ടാമാറ്റിക് വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റ് പുരുഷന്മാർക്കും സാധ്യമാകുന്നതോടെ നിരവധി പേർക്ക് എളുപ്പത്തിൽ ലൈസൻസ് സമ്പാദിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.