ബൂസ്റ്റർ ഡോസായി ആസ്​​ട്രസെനഗ സ്വീകരിക്കാം

മസ്കത്ത്​: ആദ്യ രണ്ട്​ ഡോസ്​ ആസ്​​ട്രസെനഗ വാക്സിനെടുത്തവർക്ക്​ ബൂസ്റ്റർ ഡോസായി ഇതുതന്നെ സ്വീകരിക്കാമെന്ന്​ ആരോഗ്യമ​​ന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് ഏത്​ വാക്​സിൻ സ്വീകരിച്ചവർക്കും​ ബൂസ്റ്റർ ​ഡോസായി നൽകുന്നത്​ ഫൈസർ വാക്​സിനാണ്​.

​18 വയസിന്​ മുകളിലുള്ളവർക്കാണ്​ രാജ്യത്ത്​ ബൂസ്റ്റർ ഡോസ്​ നൽകുന്നത്​. വിവിധ ഗവർണറേറ്റുകളിൽ വിദേശികളുക്കു​ൾപ്പെടെ ബൂസ്റ്റർ ഡോസ്​ വിതരണം ഊർജിതമായി നടക്കുകയാണ്​. മലയാളികളടക്കമുള്ള നിരവധിപേരാണ്​ഇത്തരം ക്യാമ്പുകളിൽ എത്തി വാക്സിനെടുക്കുന്നത്​. കോവിഡിന്‍റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസിന്​ 60 ശതമാനത്തോളം കഴിയുമെന്നാണ്​ ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്​.​

Tags:    
News Summary - AstraZeneca can be taken as a booster dose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.