മസ്കത്ത്: ഒമാനിലെ ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റലും കേരളത്തിലെ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലും കെ.എം.സി.സിയുടെ സഹകരണത്തോടെ അടിയന്തര പരിചരണം ആവശ്യമായ കോവിഡ് രോഗികള്‍ക്കായി വിപുലമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നു.
രണ്ട് ഘട്ടങ്ങളിലായാണ് ഈ സഹകരണ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഒന്നാമത്തേത് നാട്ടിലുള്ള കോവിഡ് രോഗ ബാധിതരായവര്‍ക്കുള്ള സഹായ പദ്ധതികളാണ്.
ഇത് ഉത്തര കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളായ ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ എന്നിവിടങ്ങളിലാണ് ലഭ്യമാക്കുന്നത്. രണ്ടാമത്തേത് ഒമാനിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് അംഗങ്ങള്‍ക്കും അവര്‍ നിർദേശിക്കുന്നവര്ക്കുമുള്ള പൊതുവായ ചികിത്സ പദ്ധതികളുമായി ബന്ധപ്പെട്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്: ഒമാന്‍ : 00968 92841699 (സിജില്‍ ഭുവന് മോഹന്‍ദാസ്), കേരളം : 00919747520 800.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.