മസ്കത്ത്: ഗൾഫ് മാധ്യമം- മീഡിയവൺ മിഷൻ വിങ്സ് ഒാഫ് കംപാഷന്‍ പിന്തുണയുമായി മലയാളി വിദ്യാർഥിനി. മസ്കത്ത് ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി അസ്മി ലിജിഹാസ് ആണ് തെൻറ തെൻറ കുഞ്ഞു സമ്പാദ്യം നാടണയുന്നവർക്ക് തുണയാകാൻ നൽകിയത്. മസ്കത്തിൽ ലിങ്സ് അഡ്വൈർടൈസിങ് സ്ഥാപനം നടത്തുന്ന കണ്ണൂർ സ്വദേശി ലിജിഹാസിെൻറയും മാഹി സ്വദേശി ഷബ്നത്തിെൻറയും മകളാണ്. നാടണയാൻ പ്രയാസപ്പെടുന്നവരെ കുറിച്ച വാർത്തകൾ മാധ്യമങ്ങളിലൂടെയും മറ്റും മനസ്സിലാക്കിയ മകൾ തന്നെയാണ് തെൻറ സമ്പാദ്യം നാട്ടിൽ പോകാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി നൽകാമെന്ന കാര്യം മുന്നോട്ടുവെച്ചതെന്ന് ലിജിഹാസ് പറയുന്നു. തുടർന്ന് മിഷൻ വിങ്സ് ഒാഫ് കംപാഷന്‍ തുക നൽകാൻ തീരുമാനിക്കുകയായിരുന്നു.
അർഹതയുണ്ടായിട്ടും ടിക്കറ്റിന് പണമില്ലാത്തതിനാൽ നാട്ടിലെത്താൻ കഴിയാത്ത പ്രവാസികൾക്കായി ‘ഗൾഫ് മാധ്യമ’വും മീഡിയ വണ്ണും ചേർന്നൊരുക്കുന്ന പദ്ധതിയിലേക്കും നേരത്തേയും ഒന്നിലധികം മലയാളി വിദ്യാർഥികൾ തങ്ങളുടെ സമ്പാദ്യ കുടുക്ക പൊട്ടിച്ച് തുക നൽകിയിരുന്നു. നിരവധി കോർപറേറ്റുകളും ബിസിനസ് പ്രമുഖരും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിക്ക് കീഴിൽ ഇതുവരെ മൂന്ന് പേരാണ് നാടണഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.