മസ്കത്തിൽ അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഏഷ്യൻ യുവതി അറസ്റ്റിൽ

മസ്കത്ത്: മസ്കത്തിലെ അൽ ഖൂദിൽ അമ്മയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം, ആത്മഹത്യക്ക് ശ്രമിച്ച ഏഷ്യൻ യുവതിയെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ആക്രമണത്തിന് പിന്നിലെ കാരണങ്ങളോ, കൊല്ലപ്പെട്ടയാളുടെയോ പ്രതിയുടെയോ പേരുവിവരങ്ങളോ ആർ.ഒ.പി ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ തുടരന്വേഷണവും ആവശ്യമായ മറ്റ് നിയമനടപടികളും പൂർത്തിയായി വരുന്നതായി ആർ.ഒ.പി അറിയിച്ചു.

Tags:    
News Summary - Asian woman arrested for allegedly stabbing her mother to death and attempting suicide in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.