മസ്കത്ത്: കുട്ടികൾക്കായി പുതിയൊരു കലാലോകം തുറന്നുനൽകി ‘ആർട്ട് ഗലേറിയ 2026’ ന് വർണാഭമായ സമാപനം. ടാലന്റ് സ്പേസ് ഇന്റർനാഷണലും മസ്കത്ത് മലയാളീസും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി റൂവി സൂഖിലെ ലുലുവിലാണ് രണ്ട് ദിവസത്തെ ചിത്രരചനമത്സരവും പ്രദർശന മേളയും സംഘടിപ്പിച്ചത്. നൂർ ഗസൽ പരിപാടിയുടെ മുഖ്യ പ്രായോജകരായി. റൂവി മലയാളി അസോസിയേഷനും മസ്കത്ത് മല്ലു മോംസ് ടീമും പരിപാടിക്ക് പിന്തുണയേകി.
കുട്ടികൾ മൊബൈൽ ഫോണിനും ടാബ്‌ലെറ്റുകൾക്കും മുന്നിൽ ചെലവഴിക്കുന്ന സമയം കുറച്ച്, അവരുടെ കലാപരമായ കഴിവുകളെ പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി വിഭാവനം ചെയ്തതെന്ന് സംഘടകരായ ബിന്ദു പാറയിലും രാകേഷ് വായ്പൂരും അറിയിച്ചു.
വിവിധ സ്കൂളുകളിൽ നിന്നായി ഇരുനൂറോളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഒന്നാം ദിവസത്തെ ഉദ്ഘാടനം പ്രശസ്ത കലാകാരനും ശിൽപിയുമായ ജോഷി കുര്യൻ നിർവഹിച്ചു. രണ്ടാം ദിവസത്തിൽ മത്സരങ്ങൾക്കൊപ്പം തന്നെ അരങ്ങേറിയ നൃത്താവിഷ്കാരങ്ങളും സാംസ്കാരിക പരിപാടികളും കാണികൾക്ക് നവ്യാനുഭവമായി. ടാലന്റ് സ്പേസ് ഇന്റർനാഷണലിലെ വിദ്യാർഥികൾ ഒരുക്കിയ ചിത്രപ്രദർശനം ജനശ്രദ്ധയാകർഷിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണ ചടങ്ങിൽ പ്രശസ്ത ഒമാനി കലാകാരൻ സലീം സഖി മുഖ്യാതിഥിയായി. വിജയികളെ അദ്ദേഹം അഭിനന്ദിച്ചു.
സീനിയർ വിഭാഗത്തിൽ ദക്ഷ ബിനു, ചൈത്ര പ്രവീൺ, അനുഗ്രഹ ബിനീഷ്, ധ്രുവ് ആർ. നായർ, മാർഹ സിയാദ് എന്നിവരും ജൂനിയർ വിഭാഗത്തിൽ അനിക ആർ, അഭിനവ് എ, ധ്യാൻ ദീപക്, പൂമിലിന, കൃഷീവ് എച്ച്. എന്നിവരും വിജയികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.