മയക്കുമരുന്നുകളുമായി പിടിയിലായവർ
മസ്കത്ത്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് രണ്ടുപേരെ ജനറൽ ഡയറക്ടറേറ്റ് ഫോർ കോംബാറ്റിങ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് അറസ്റ്റ് ചെയ്തു. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയും ട്രാക്കിങ്ങിലൂടെയുമാണ് ഇവർ പിടിയിലായതെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
പ്രതികളിൽനിന്ന് 85 കിലോയിലധികം ഹഷീഷും കഞ്ചാവും 70,000 സൈക്കോട്രോപിക് ഗുളികകളും കണ്ടെടുത്തു. ഖുറിയാത്തിന്റെ തീരത്തുള്ള സ്ഥലത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കടത്തിനും ഉപഭോഗത്തിനുമായി ഇവ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് ഇവർ പിടിയിലായത്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘവുമായി ചേർന്നായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. വ്യക്തികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.