ആരിഫ്
\മസ്കത്ത്: 37 വർഷത്തെ പ്രവാസ ജീവിതത്തിലെ ഒരുപിടി നല്ല ഓർമകളുമായി കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആരിഫ് നാടണഞ്ഞു. അൽ മറൂജ് അഗ്രികൾച്ചർ കമ്പനിയിലായിരുന്നു ജോലി. കഴിഞ്ഞ 37 വര്‍ഷവും ഈ കമ്പനിയില്‍തന്നെയാണ് ജോലി ചെയ്തിരുന്നത്. പ്രവാസ ജീവിതത്തിൽ 22 വർഷവും കുടുംബം കൂടെ ഉണ്ടായിരുന്നു. 1997ൽ മാതാവിന് അസുഖം ബാധിച്ചതറിഞ്ഞ് അവരെ പരിചരിക്കാൻ രണ്ടു മാസത്തെ അവധിയെടുത്ത് നാട്ടിൽ പോയിരുന്നു. പിന്നീട് ഒമാനിൽ തിരിച്ചുവന്ന നാലാം നാൾ മാതാവ് മരണപ്പെട്ടു. ഈ ഒരു സംഭവമാണ് ഇത്രയും വർഷത്തെ പ്രവാസ ജീവിതത്തിനിടെ വിങ്ങലായി അവശേഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരള വിങ്ങില്‍ അംഗമായതിനാൽ നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിച്ചു. ഒമാൻ മുൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസിനെ നേരിൽ കാണാൻ സാധിച്ചത് മനസ്സിൽ മായാതെ നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മസ്കത്തിലെ സീബിൽ നടന്ന അറബ് അഗ്രികൾച്ചറൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്തത് സുൽത്താൻ ഖാബൂസായിരുന്നു. അന്നത്തെ ദിവസം തങ്ങളുടെ സ്റ്റാൾ ചുമതല തനിക്കായിരുന്നു. സുൽത്താൻ ഓരോ സ്റ്റാളിലും വന്നു എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞു. അങ്ങനെയാണ് അദ്ദേഹം തന്റെയും അടുത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മൂന്നു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.