അറബ്​ ഗൾഫ് കപ്പ്​: ഒമാൻ ഫൈനലിൽ

മസ്കത്ത്​: അറബ്​ ഗൾഫ്​ കപ്പിന്‍റെ കലാശക്കളിയിലേക്ക്​ യോഗ്യത​ നേടി ഒമാൻ. ഇറാഖിലെ ബസ്​റ അൽമിന ഒളിമ്പിക്​​ സ്​റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ബഹ്റൈനെ ഏകപക്ഷീയമായ ഒരു ഗോളിനാണ്​ തകർത്തത്​.

കളി അവസാനിക്കാൻ പത്തു മിനിറ്റ്​ മാത്രം ശേഷിക്കെ മുൻനിരതാരം ജമീൽ അൽ യഹ്മദിയാണ് ഒമാന്‍റെ വിജയ ഗോൾ നേടിയത്​. വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ ആതിഥേയരായ ഇറാഖാണ് ഒമാ​െന്റ എതിരാളികൾ.


ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ ആദ്യ പകുതിയിൽ ഗോൾ മാത്രം അകന്ന്​ നിന്നു. മികച്ച ഒത്തിണക്കത്തോടെയും പന്തടക്കവും കാഴ്ചവെച്ച ബഹ്​റൈൻ ഒമാൻ ഗോൾമുഖത്ത്​ നിരന്തര ആക്രമം അഴിച്ചുവിടുന്ന കാഴ്ചയായിരുന്നു ആദ്യ മിനിറ്റുകളിൽ കണ്ടത്​. ഗോളിയും പ്രതിരോധനിരയും ഉറച്ച്​ നിന്നതിനാൽ ബഹ്​റൈന്​ വലകുലുക്കാൻ കഴിഞ്ഞില്ല.

രണ്ടാം പകുതിയിൽ കൂടുതൽ അക്രമിച്ച്​ കളിക്കുക എന്ന തന്ത്രമായിരുന്നു ഒമാൻ സ്വീകരിച്ചത്​. കൗണ്ടർ അറ്റാക്കുകളിലൂടെ ഒമാൻ ഇടക്ക്​ ബഹ്​റൈൻ മുഖത്ത്​ ഭീതി വിതച്ചു. രണ്ട്​ ടീമുകൾക്കും തുറന്ന അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും മുതലെടുപ്പ്​ നടത്താനായില്ല. ഒടുവിൽ 83ാം മിനിറ്റിൽ ജമീൽ അൽ യഹ്മദിയുടെ തകർപ്പൻ വലം കാൽ ഷോട്ട്​ ബഹ്​റൈന്‍റെ ഫൈനൽ സ്വപ്നം തകർത്ത്​ വലയിൽ മുത്തമിട്ടു

Tags:    
News Summary - Arab Gulf Cup: Oman in the final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.