മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ വാർഷിക അവധി പുനക്രമീകരിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും ഇൗ വർഷം ഡിസംബറിൽ ഒരു മാസത്തെ അവധിയായിരിക്കും ലഭിക്കുക. കോവിഡിെൻറയും തുടർന്നുള്ള ലോക്ഡൗണിെൻറയും പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് പത്രകുറിപ്പിൽ അറിയിച്ചു. അധ്യയന വർഷം പരമാവധി ഉത്പാദനക്ഷമമാക്കുന്നതിന് ഒപ്പം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരമാവധി ഉപയോഗപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിെൻറ കൂടി ഭാഗമാണ് തീരുമാനമെന്നും പത്രകുറിപ്പിൽ പറയുന്നു. സ്കൂളുകളിൽ നിലവിൽ നടന്നുവരുന്ന ഒാൺലൈൻ ക്ലാസുകൾ ജൂൺ, ജൂലൈ മാസങ്ങളിലും തുടരും. ചെറിയ പെരുന്നാൾ അവധി ദിവസങ്ങളിൽ ഒാൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കില്ല. ഇതോടൊപ്പം ജൂൺ 29 മുതൽ ജൂലൈ രണ്ട് വരെയുള്ള ഒരാഴ്ച സമയവും ഒാൺലൈൻ ക്ലാസുകൾക്ക് അവധിയായിരിക്കും. ലോക്ഡൗൺ കാലം പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഒാൺലൈൻ ക്ലാസുകളുടെ ലക്ഷ്യം. സിലബസിലെ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് പകരുന്ന രീതിയിലുള്ള മൊഡ്യൂളുകളാണ് ഒാൺലൈൻ ക്ലാസുകളിൽ നൽകുന്നത്. ഇതോടൊപ്പം കുട്ടികൾക്ക് വിവിധ തലങ്ങളിലായുള്ള ഒാൺലൈൻ കൾചറൽ, ആർട്ട് മത്സരങ്ങളിൽ പെങ്കടുത്ത് തങ്ങളുടെ കഴിവ് തെളിയിക്കാനും അവസരമുണ്ടാകും. ഒമാനിലെ 21 ഇന്ത്യൻ സ്കൂളുകളിലും വിവിധ ക്ലാസുകളിലായി ഒാൺലൈൻ അധ്യയനം നടന്നുവരുന്നതായും സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.