Posted On
date_range Updated On
date_range വേട്ടയാടൽ; നിരവധിപേർ പിടിയിൽ
മസ്കത്ത്: വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിച്ച് മാനുകളെയും പക്ഷികളെയും വേട്ടയാടിയ നിരവധി പേരെ അറസ്റ്റ് ചെയ്തതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ എൻവയൺമെൻറ് ജനറൽ ഡയറക്ടറേറ്റ് റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് നിരവധി ആളുകളെ അറസ്റ്റ് ചെയ്തത്. വേട്ടക്കായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ കണ്ടുകെട്ടി. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയായതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.