കർഷകരിൽനിന്ന് ഗോതമ്പ് വാങ്ങുന്നത് സംബന്ധിച്ച കരാറിൽ ഒപ്പുവെക്കുന്നു
Posted On
date_range Updated On
date_range പ്രാദേശിക കർഷകരിൽനിന്ന് ഗോതമ്പ് വാങ്ങാൻ കരാർ ഒപ്പിട്ടു
മസ്കത്ത്: പ്രാദേശിക കർഷകരിൽനിന്ന് ഗോതമ്പ് വാങ്ങാൻ കാർഷിക-ഫിഷറീസ് മന്ത്രാലയം ധാരണപത്രം ഒപ്പിട്ടു. ഒമാൻ ഫ്ലോർ മിൽസുമായാണ് സഹകരണ കരാർ ഒപ്പുവെച്ചത്.ഇതുപ്രകാരം ഒമാൻ ഫ്ലോർ മിൽസ് വിളവെടുപ്പ് കാലത്ത് കർഷകരിൽനിന്ന് ഗോതമ്പ് വാങ്ങും. കാർഷിക മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് നാസർ അൽ ബക്രിയും ഒമാൻ ഫ്ലോർ മിൽസ് കമ്പനിസി.ഇ.ഒ മുഹമ്മദ് അൽ ഫനായും തമ്മിലാണ് സഹകരണ കാരാർ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.