മസ്കത്ത്: വിദേശികളുടെ താമസനിയമത്തിൽ ഒമാൻ ഭേദഗതി വരുത്തി. ഇതുപ്രകാരം ഒമാനിൽ താമസിക്കുന്ന വിദേശികൾ തങ്ങളുടെ റെസിഡൻറ് കാർഡുകൾ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് പുതുക്കണം. നിയമ ഭേദഗതി സംബന്ധിച്ച സുൽത്താെൻറ ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് സുൽത്താൻ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കാരണം ഒന്നും പറയാതെ പുതിയ കാർഡ് അനുവദിക്കാതിരിക്കാനും പുതുക്കി നൽകാതിരിക്കാനും വ്യവസ് ഥയുണ്ടാകുമെന്നും 60/2021ാം നമ്പർ രാജകീയ ഉത്തരവിൽ പറയുന്നു.
നേരത്തേ കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ റെസിഡൻറ് കാർഡ് പുതുക്കിയാൽ മതിയായിരുന്നു. സ്വദേശികളുമായി ബന്ധപ്പെട്ട സിവിൽ സ്റ്റാറ്റസ് നിയമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം 10 വയസ്സിനു മുകളിലുള്ള എല്ലാ സ്വദേശികൾക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. നേരത്തേ ഇത് 15 വയസ്സായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.