മസ്കത്തിലെ ഇന്ത്യൻ എംബസിയിൽ നടന്ന ഓപൺ ഹൗസിൽ അംബാസഡർ പ്രശാന്ത് പിസ്സെ സംസാരിക്കുന്നു

ഇന്ത്യൻ പ്രവാസി സമൂഹവുമായി ആദ്യ കൂടിക്കാഴ്ച നടത്തി അംബാസഡർ

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ ശേഷം പ്രശാന്ത് പിസ്സെ ഇന്ത്യൻ പ്രവാസി സമൂഹവുമായി ആദ്യ ‘ഓപൺ ഹൗസ്’ കൂടിക്കാഴ്ച നടത്തി. ഒമാനിലെ ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ പരാതികൾ നേരിട്ട് ബോധിപ്പിക്കുന്നതിനും കോൺസുലാർ സഹായങ്ങൾ തേടുന്നതിനുമായി വെള്ളിയാഴ്ചയായിരുന്നു കൂടിക്കാഴ്ച സംഘടിപ്പിച്ചത്.

മസ്കത്തിലെ ഇന്ത്യൻ എംബസിയിൽ നടന്ന ഓപൺ ഹൗസിൽ, അംബാസഡറുമായി നേരിട്ട് സംവദിച്ച പ്രവാസികൾ അടിയന്തര പിന്തുണയും തുടർനടപടികളും ആവശ്യമായ വിവിധ വിഷയങ്ങൾ ഉന്നയിച്ചു. ഉന്നയിക്കപ്പെട്ട വിഷയങ്ങൾ ശ്രദ്ധയോടെ പരിഗണിച്ചതായും ഓരോ പരാതിയും വേഗം പരിഹരിക്കാൻ സജീവമായി ഇടപെടാമെന്ന് ഉറപ്പുനൽകുകയും ചെയ്തതായി എംബസി അറിയിച്ചു.

ഒമാനിലെ ഇന്ത്യൻ സമൂഹവുമായി ബന്ധം ശക്തമാക്കുന്നതിനും കോൺസുലാർ സേവനങ്ങളും പിന്തുണയും കൂടുതൽ സുഗമമായി ലഭ്യമാക്കുന്നതിനുമായി എംബസി നടത്തുന്ന ജനസമ്പർക്ക പരിപാടികളുടെ ഭാഗമാണ് ഈ നടപടി. 

Tags:    
News Summary - Ambassador holds first meeting with the Indian expatriate community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.