Posted On
date_range Updated On
date_range ഡൊണാൾഡ് ട്രംപിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഒമാൻ സുൽത്താൻ
മസ്കത്ത്: അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ആശംസകൾ നേർന്നു.അമേരിക്കൻ ഐക്യനാടുകൾക്കും അവിടുത്തെ ജനങ്ങൾക്കും തുടർന്നും അഭിവൃദ്ധിയും സുസ്ഥിരതയും ഉണ്ടാകട്ടെയെന്ന് സുൽത്താൻ ആശംസ സന്ദേശത്തിൽ പറഞ്ഞു.
ഇരുരാജ്യങ്ങളുടെയും പരസ്പര താൽപര്യങ്ങൾക്ക് ഗുണകരമാകുംവിധം, ഒമാനും യുനൈറ്റഡ് സ്റ്റേറ്റ്സും തമ്മിൽ നിലനിൽക്കുന്ന ദീർഘകാല സഹകരണവും പങ്കാളിത്തവും കൂടുതൽ പുരോഗതിയിലേക്കും വളർച്ചയിലേക്കും നയിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം സന്ദേശത്തിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.