റോഡുകൾ അധികൃതർ ഗതാഗതയോഗ്യമാക്കുന്നു
മസ്കത്ത്: തേജ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിൽ ദോഫാറിൽ തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കിയതായി ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ദോഫാര്‍ ഗവര്‍ണറേറ്റ് ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.
വൻ നാശനഷ്ടങ്ങൾ നേരിട്ട ദിയാം-സര്ഫീത്ത് റോഡ് ഉള്‍പ്പെടെ വീണ്ടും യാത്രക്കായി തുറന്നുനല്‍കി. സ്വകാര്യ മേഖലയുടെ സഹകരണത്തോടുകൂടിയാണ് യാത്രാ സൗകര്യമൊരുക്കുന്നതെന്ന് അറ്റകുറ്റപ്പണികളുടെ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഉമര്‍ അഹമദ് മുഫ്ലിഹി ഒമാന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. അര്ഗൂത്ത്-അശിഖര്ട്ട് പര്‍വതപാതകളും ഗതാഗതത്തിനായി തുറന്നുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തേജിന്റെ ആഘാതം നേരിട്ട വിവിധ പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.