കോട്ട കപ്പ് സീസൺ 4ൽ കിരീടം ചൂടിയ ടെലി ബോയ്സ് മസ്കത്ത്
കോട്ട കപ്പിൽ കിരീടം ചൂടി ടെലി ബോയ്സ് മസ്കത്ത്
മസ്കത്ത്: സെന്റ് ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ നടന്ന അഖിലേന്ത്യാ ടെന്നീസ് ബാൾ ക്രിക്കറ്റ് ടൂർണമെന്റ് ‘കോട്ട കപ്പ് സീസൺ 4’ൽ ഒമാനിൽ നിന്നെത്തിയ ടെലി ബോയ്സ് മസ്കത്ത് ജേതാക്കളായി. ടൂർണമെന്റിൽ ഒരു കളിപോലും തോൽക്കാതെയാണ് ജേതാക്കളായത്.
കലാശക്കളിയിൽ ഫോർട്ട് വാരിയർ തിരുവനന്തപുരത്തെ മൂന്ന് റൺസിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ടെലിബോയ്സ് മസ്കത്ത് 41 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫോർട്ട് വാരിയറെ 38 റൺസിന് എറിഞ്ഞിടുകയായിരുന്നു.
നമ്ഷിയുടെ ക്യാപ്റ്റൻസിയിൽ മസ്കത്തിൽ നിന്നെത്തിയ തഫ്സി, നുവൈദ്, ഹാഫിസ്, റഫാത്ത് , അനൂപ്, ജംഷി, ഫിനോജ്, മുഹമ്മദലി, ദുബൈയിൽനിന്നും വന്ന ശുഹൈബ്, സമീർ, ഉബൈസ്, സലീം, നാട്ടിലുള്ള ഷാനവാസ്, റാഫി എന്നിവരാണ് ടെലി ബോയ്സിന് വേണ്ടി ജഴ്സി അണിഞ്ഞത്.
ഫൈനലിലെ മികച്ച കളിക്കാരനായി ഫിറാസിനെ തെരഞ്ഞെടുത്തു. ടെലിബോയ്സിലെ റമീസിനെ ബാറ്ററായും ടൂർണമെന്റ് മികച്ച കളിക്കാരനായും തെരഞ്ഞെടുത്തു. കപ്പുമായി ഒമാൻ എത്തിയ ടെലി ബോയ്സ് സംഘത്തിന് മസ്കത്ത് എയർപോർട്ടിൽ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.