ചെ​മ്മീ​ൻ വ​ള​ർ​ത്ത​ലി​ൽ കു​തി​പ്പി​നൊ​രു​ങ്ങി ‘​അ​ൽ ഖു​വൈ​മ അ​ക്വാ​ക​ൾ​ച്ച​ർ’ഫാം

​മ​സ്ക​ത്ത്​: ഫി​ഷ​റീ​സ് ഡെ​വ​ല​പ്‌​മെ​ന്റ് ഒ​മാ​ൻ (എ​ഫ്‌.​ഡി.​ഒ) ജ​അ​ല​ൻ ബാ​നി ബു ​അ​ലി​യി വി​ലാ​യ​ത്തി​ലെ ചെ​റു​കി​ട ചെ​മ്മീ​ൻ വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യാ​യ ‘അ​ൽ ഖു​വൈ​മ അ​ക്വാ​ക​ൾ​ച്ച​ർ’ ഫാ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. 16 ദ​ശ​ല​ക്ഷം റി​യാ​ൽ നി​ക്ഷേ​പ​ത്തി​ൽ ര​ണ്ട്​ ദ​ശ​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ലാ​ണ്​ ഫാം ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്​.

2024 ഓ​ടെ പ്ര​തി​വ​ർ​ഷം 3,700 ട​ൺ വെ​ള്ള​കാ​ലു​ള്ള ചെ​മ്മീ​ൻ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ത് 4,000 ട​ണ്ണാ​യി ഉ​യ​ർ​ത്താ​നും ക​ഴി​യും. മാ​ർ​ച്ചി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ വി​ള​വെ​ടു​പ്പി​ൽ 500 ട​ൺ ല​ഭി​ച്ചു.ഒ​രു ഹാ​ച്ച​റി യൂ​നി​റ്റ്, 48 പ്രൈ​മ​റി ന​ഴ്‌​സ​റി കു​ള​ങ്ങ​ൾ, 126 എ​ക്‌​സ്‌​റ്റേ​ണ​ൽ ഗ്രോ ​ഔ​ട്ട് കു​ള​ങ്ങ​ൾ, 1,500 മീ​റ്റ​ർ മെ​യി​ൻ ഫീ​ഡി​ങ്​ ചാ​ന​ൽ, ഒ​രു ഐ​സ് ഫാ​ക്ട​റി, ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റ് എ​ന്നി​വ​യെ​ല്ലാം ‘ഖു​വൈ​മ അ​ക്വാ​ക​ൾ​ച്ച​ർ’ ഫാ​മി​ന്‍റെ സൗ​ക​ര്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. രോ​ഗ പ്ര​തി​രോ​ധ​ത്തി​നും ഒ​മാ​ന്റെ കാ​ലാ​വ​സ്ഥ​ക്കും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ വൈ​റ്റ്‌​ലെ​ഗ് ചെ​മ്മീ​ൻ കൃ​ഷി പ​ദ്ധ​തി​ക്കാ​ണ്​ ഫാം ​മു​ൻ​ഗ​ണ​ന ന​ൽ​കു​ക.

News Summary - Al Khuwayma Aquaculture Farm with a boom in shrimp farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.