നസ്രിയ ഷഫീഖ്, സൗദ അലി
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അൽ ഖുവൈർ ഏരിയ വുമൺസ് ആൻഡ് ചിൽഡ്രൻസ് വിങ് പ്രഥമ കമ്മിറ്റി നിലവിൽ വന്നു. അൽ ഖുവൈർ മലബാർ ഡേയ്സ് റസ്റ്റാറന്റിൽ നടന്ന കൗൺസിൽ മീറ്റ് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാഫി കോട്ടക്കൽ അധ്യക്ഷതവഹിച്ചു. നേതാക്കളായ അബൂബക്കർ പറമ്പത്ത്, ബി.എസ്. ഷാജഹാൻ പഴയങ്ങാടി, സമദ് മച്ചിയത്, സുബൈർ ഹുദവി എന്നിവർ ആശംസ നേർന്നു.നസ്രിയ ഷഫീഖിനെ കൺവീനറായും സൗദ അലിയെ കോ-കൺവീനറായും, തസ്ലീമ ഹാഷിമിനെ ട്രഷററായും തെരഞ്ഞെടുത്തു. കോഓഡിനേറ്റർമാരായി ഷംന മുഹമ്മദ്, ഷിംന ഫൈസൽ, ജമീല ലത്തീഫ്, മുബഷിറ അജ്മൽ എന്നിവരെയും തെരഞ്ഞെടുത്തു.മസ്കത്ത് കെ.എം.സി.സി വുമൺസ് ആൻഡ് ചിൽഡ്രൻസ് വിങ് കൺവീനർ സാദിഖ് ആടൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ചെയർമാൻ ശിഹാബ് പേരാമ്പ്ര, ശറഫുദ്ദീൻ പുത്തനത്താണി, റിയാസ് എൻ. തൃക്കരിപ്പൂർ, ഹാഷിം പാറാട്, ഹാഷിം വയനാട്, നിഷാദ് മല്ലപ്പള്ളി എന്നിവർ പങ്കെടുത്തു. അബ്ദുൽ കരീം പേരാമ്പ്ര സ്വാഗതവും തസ്ലീമ ഹാഷിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.