മസ്കത്ത്: കൊച്ചിയിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാർ ദുരിതപർവം താണ്ടി നാട്ടിലെത്തി. തിങ്കളാഴ്ച ഉച്ചക്ക് 11.20ന് പുറപ്പെടേണ്ട വിമാനം സാങ്കേതിക തകരാര്‍ മൂലമാണ് സർവിസ് റദ്ദാക്കിയത്. ഒടുവിൽ 24 മണിക്കൂറിലേറെ വൈകി വിമാനം ചൊവ്വാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടത്. ടേക് ഓഫിനായി യാത്രക്കാരുമായി റണ്വയിലൂടെ മുന്നോട്ടുനീങ്ങിയ വിമാനം പൊടുന്നനെ ഒാഫാവുകയായിരുന്നെന്ന് വിമാനത്തിലെ യാത്രക്കാരിയായിരുന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശി സാബിറയുടെ ബന്ധു ഷാജഹാൻ പറഞ്ഞു.
ആദ്യം ഒരുമണിക്കൂറിന് ശേഷം വിമാനം പുറപ്പെടുമെന്ന് പറഞ്ഞു. എയർകണ്ടീഷനും പ്രവർത്തിക്കാത്ത വിമാനത്തിൽ നാലുമണിക്കൂറോളമാണ് ഇരിക്കണ്ടി വന്നത്. പതിനാറ് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി യാത്രചെയ്ത യുവതി ഇതിൽ ഏറെ പ്രയാസപ്പെട്ടു. ടെർമിനലിലേക്ക് മാറ്റിയ ശേഷം നാലരക്കുള്ള ഒമാൻ എയറിൽ വിടാമെന്ന് ബോർഡിങ് പാസ് നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനിടെ യാത്രക്കാർ പ്രശ്നമുണ്ടാക്കിയപ്പോൾ ഉച്ചഭക്ഷണം വിതരണം ചെയ്തു.
പിന്നീട് ലഗേജിനായും കാത്തിരിപ്പായിരുന്നു.
ഒടുവിൽ ഏഴുമണിയോടെ പുറത്തെത്തി ബന്ധുക്കളെ വിളിച്ചുവരുത്തി ദാർസൈത്തിലെ വീട്ടിലേക്ക് പോവുകയായിരുന്നു. നാട്ടിൽ ഇവരെ സ്വീകരിക്കാൻ എത്തിയവർക്കും തിരിച്ചുപോകേണ്ടിവന്നതായി ഷാജഹാൻ പറഞ്ഞു. എയർഇന്ത്യയിൽനിന്ന് അറിയിച്ചത് പ്രകാരം ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇവർ പിന്നീട് വിമാനത്താവളത്തിൽ എത്തിയത്. ഇതിനിടെ പ്രശ്നമുണ്ടാക്കിയവർക്ക് നഷ്ടപരിഹാരം നൽകിയതായി അറിഞ്ഞതായി ഷാജഹാൻ പറഞ്ഞു. ഇതുസംബന്ധിച്ച് ചോദിക്കാൻ കൗണ്ടറിൽ എത്തിയപ്പോൾ ഫ്ലൈറ്റ് ഹാൻഡ്ലിങ് ഡ്യൂട്ടിയിലായതിനാൽ ഒാഫിസ് അടച്ചതായും സി.ബി.ഡിയിലെ ഒാഫിസിൽ ബന്ധപ്പെടാനും നോട്ടീസ് പതിച്ചിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.