എയർ ഇന്ത്യ എക്​സ്​പ്രസ്​ ജനുവരി ഒന്നിന്​ അധിക സർവീസ്​ നടത്തും

മസ്​കത്ത്​: എയർ ഇന്ത്യ എക്​സ്​പ്രസ്​ അധിക സർവിസ് പ്രഖ്യാപിച്ചു. ജനുവരി ഒന്നിന്​ കൊച്ചിയിൽനിന്ന്​ മസ്​കത്തിലേക്കും തുടർന്ന്​ മസ്​കത്തിൽനിന്ന്​ കണ്ണൂരിലേക്കുമാണ്​ സർവിസ്​. ഒരാഴ്​ച വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന്​ യാത്ര മുടങ്ങിയവർക്ക്​ ഉപകാരപ്പെടുന്നതായിരിക്കും സർവിസ്​. കൊച്ചിയിൽനിന്ന്​ രാവിലെ ഏഴിന്​ പുറപ്പെടുന്ന വിമാനം ഒമ്പതു​ മണിക്ക്​ മസ്​കത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തും. മസ്​കത്തിൽനിന്ന്​ 10​ മണിക്ക്​ പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം വൈകീട്ട്​ 3.15ന്​ കണ്ണൂരിലെത്തും. കൊച്ചി-മസ്​കത്ത്​ റൂട്ടിൽ 116 റിയാൽ മുതലാണ്​ ടിക്കറ്റ്​ നിരക്ക്​. മസ്​കത്തിൽനിന്ന്​ കണ്ണൂരി​േലക്ക്​​ 131 റിയാൽ മുതലാണ്​ നിരക്ക്​.

ഇതിനിടെ, കോവിഡ്​ വ്യാപനം തടയുന്നതിനായുള്ള മാർഗനിർദേശങ്ങൾ പാലിക്കാത്ത വിമാന കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സർക്കുലർ പ്രകാരം ഒമാനിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങൾ യാത്രക്കാർ പാലിച്ചിട്ടുണ്ടെന്ന്​ വിമാന കമ്പനികൾ ഉറപ്പാക്കണം. ഇത്​ പരിശോധിച്ചശേഷം മാത്രമേ ബോർഡിങ്​ അനുവദിക്കാൻ പാടുള്ളൂ. അല്ലാത്ത വിമാന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കും. ചൊവ്വാഴ്​ച പുലർ​ച്ച മുതലാണ്​ രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നത്​. വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ധാരണപ്രകാരമുള്ള വിമാന സർവിസുകൾ തടസ്സമില്ലാതെ തുടരുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Tags:    
News Summary - Air India Express will run an additional service on January 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.