മസ്കത്ത്: നിർദേശിച്ച പ്രകാരം പണമടച്ചെങ്കിലും കൊല്ലം സ്വദേശിനിക്ക് എയർഇന്ത്യ ടിക്കറ്റ് നൽകിയില്ലെന്ന് പരാതി. ഇന്ന് പുറപ്പെടുന്ന തിരുവനന്തപുരം വിമാനത്തിലെ ടിക്കറ്റിന് പണമടച്ച 64കാരിയാണ് ടിക്കറ്റ് ലഭിക്കാതെ വിഷമവൃത്തത്തിൽ. ടിക്കറ്റിനായി കാത്തിരുന്ന ഇവർക്ക് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം നിങ്ങളെ ഇൗ വിമാനത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്നും നാലാം തീയതിയിലെ വിമാനത്തിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താമെന്നും കാട്ടിയുള്ള ഇ-മെയിലാണ് ലഭിച്ചത്.
അസൈബയിലുള്ള മകൾക്ക് ഒപ്പമാണ് ഇവർ താമസിക്കുന്നത്. സ്വന്തം ആരോഗ്യ പ്രശ്നങ്ങൾക്ക് ഒപ്പം നാട്ടിൽ ഒറ്റക്കുള്ള 74 വയസ്സുള്ള പിതാവിെൻറ ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് എംബസിയിൽ രജിസ്റ്റർ ചെയ്തെതന്ന് മകൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 30നുള്ള വിമാനത്തിലെ ടിക്കറ്റിന് പണമയക്കാൻ കഴിഞ്ഞ 26നാണ് അറിയിച്ചത്. ഇതനുസരിച്ച് 27ന് ടിക്കറ്റ് ചാർജ് അടച്ച ശേഷം ബന്ധപ്പെട്ട രേഖകളെല്ലാം അയച്ചു നൽകി. ടിക്കറ്റ് ഇ-മെയിലിൽ വരുമെന്ന് പറഞ്ഞതിെൻറ അടിസ്ഥാനത്തിൽ യാത്രക്കുള്ള ഒരുക്കങ്ങളെല്ലാം നടത്തി. ടിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ റൂവി സി.ബി.ഡിയിലെ എയർ ഇന്ത്യ ഒാഫിസിൽ എത്തി കാര്യം അന്വേഷിച്ചേപ്പാൾ അവിടെയുണ്ടായിരുന്നയാൾ ഒച്ചയുയർത്തി മോശമായി സംസാരിച്ചതായും ഇവർ പറയുന്നു.
വീട്ടിലേക്ക് പൊയ്ക്കൊള്ളാനും ടിക്കറ്റ് ഇ-മെയിലിൽ വന്നുെകാള്ളുമെന്നാണ് ഇയാൾ പറഞ്ഞത്. ഇൗ വാക്ക് വിശ്വസിച്ച് തിരികെ പോയി. വഴിയിൽ വെച്ച് എയർഇന്ത്യ ഒാഫിസിൽ നിന്ന് വിളിച്ച് പൈസയടച്ചതിെൻറ വിശദ വിവരങ്ങൾ ഒന്നുകൂടി ചോദിച്ചു. തുടർന്ന് കുറച്ച് സമയം കഴിഞ്ഞ ശേഷമാണ് മുപ്പതിനുള്ള വിമാനത്തിൽ പോകാൻ കഴിയില്ലെന്ന് കാട്ടിയുള്ള ഇ-മെയിൽ ലഭിക്കുന്നത്. തുടർന്ന് വൈകീട്ട് എയർഇന്ത്യ ഒാഫിസിൽ ഒന്നുകൂടി എത്തിയപ്പോൾ ഒാഫിസിന് അകത്ത് കയറ്റി ഉന്നത ഉദ്യോഗസ്ഥർ എത്തി അബദ്ധം പറ്റിയതാണെന്ന് പറയുകയും ഒപ്പം ക്ഷമ ചോദിക്കുകയും ചെയ്തു. യാത്രക്കാരെ തിരുകി കയറ്റുന്നത് വ്യാപകമാണെന്ന് ചില സാമൂഹിക പ്രവർത്തകർ നേരത്തേ തന്നെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഇതുവഴി അനർഹരായ പലരും നാടുപറ്റിയതായി ആരോപണങ്ങളുണ്ട്.
രണ്ടാം ഘട്ട സർവിസുകൾ മുതൽ ടിക്കറ്റ് വിതരണമടക്കം വിഷയങ്ങളിൽ ആക്ഷേപമുയരുന്നുണ്ട്. എംബസിയിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്ത അറിയിപ്പ് ലഭിച്ച പലർക്കും എയർഇന്ത്യ ഒാഫിസിൽ നിന്നുള്ള വിളി ഇപ്പോഴും ലഭിച്ചിട്ടില്ല. എന്നാൽ എയർ ഇന്ത്യ ഒാഫിസിൽ നേരിെട്ടത്തി കാര്യം അന്വേഷിച്ച പലരും ടിക്കറ്റ് ലഭിച്ച് നാടുപറ്റിയ അനുഭവങ്ങളുമുണ്ട്.
ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരടക്കം നിരവധി പേരാണ് ഇപ്പോഴും എന്നാണ് നാട്ടിലെത്താൻ കഴിയുകയെന്നറിയാതെ ആശങ്കയിൽ കഴിയുന്നത്. അതേസമയം എംബസിയിൽ രജിസ്റ്റർ ചെയ്തപ്പോൾ ഒരു ആരോഗ്യ പ്രശ്നമോ മറ്റ് മുൻഗണനാ കാര്യങ്ങളോ കാണിക്കാത്തവർക്കും കഴിഞ്ഞ ദിവസങ്ങളിലെ വിമാനങ്ങളിൽ ഇടം കിട്ടിയിട്ടുണ്ട്.
ടിക്കറ്റ് നൽകാതെ വട്ടം ചുറ്റിക്കുന്ന കലാപരിപാടിയും തുടരുന്നുണ്ട്. വ്യാഴാഴ്ച സലാലയിൽ നിന്ന് കണ്ണൂരിനുള്ള വിമാനത്തിൽ നാലംഗ കുടുംബത്തിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ ഒരാൾക്കുള്ള ടിക്കറ്റ് മാത്രമാണ് അനുവദിച്ചത്. ഇേത തുടർന്ന് സാമൂഹിക പ്രവർത്തകർ എംബസിയിലും എയർഇന്ത്യ ഒാഫിസിലും ബന്ധപ്പെട്ട ശേഷം വ്യാഴാഴ്ച രാവിലെയാണ് മറ്റ് മൂന്നുപേർക്കുള്ള ടിക്കറ്റ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.