മസ്കത്ത്: ആധാർ കാർഡ് ലഭിക്കുന്നതിന് വിദേശ ഇന്ത്യക്കാർക്ക് നിയമപരമായ അവകാശമില്ലെന്ന് ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. സി.ബി.എസ്.ഇ ബോർഡ് പരീക്ഷക്ക് വിദ്യാർഥികൾക്ക് ഒാൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് ആധാർ കാർഡ് നിർബന്ധമാണെന്ന് മസ്കത്ത് ഇന്ത്യൻ സ്കൂൾ സർക്കുലർ പുറത്തിറക്കിയതിെൻറ പശ്ചാത്തലത്തിലാണ് എംബസിയുടെ വിശദീകരണം.
ഇന്ത്യയിലെ സ്രോതസ്സുകളിൽനിന്നുള്ള വരുമാനം സംബന്ധിച്ച നികുതി റിേട്ടൺ ഫയൽ ചെയ്യാനും വിദേശ ഇന്ത്യക്കാർക്ക് ആധാർ കാർഡ് നിർബന്ധമല്ല. ഇന്ത്യൻ വരുമാന നികുതി നിയമം 1961, സാമ്പത്തിക നിയമം 2017 എന്നിവ പ്രകാരം റിേട്ടൺ ഫയൽ ചെയ്യാനും പെർമനൻറ് അക്കൗണ്ട് നമ്പറിന് (പാൻ) അപേക്ഷിക്കാനും ആധാർ നിർബന്ധമാണെന്ന് പറയുന്നുണ്ടെങ്കിലും അത് ആധാറിന് നിയമപരമായ അവകാശമുള്ളവരെ മാത്രമേ ബാധിക്കുകയുള്ളൂവെന്ന് എംബസി വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യയിൽ താമസിക്കുന്നവർക്ക് മാത്രമേ ആധാർ കാർഡ് എടുക്കാനാവൂവെന്നാണ് ആധാർ നിയമം 2016 നിഷ്കർഷിക്കുന്നത്.
ആധാറിന് അപേക്ഷിക്കുന്ന തീയതിക്ക് മുമ്പുള്ള 12 മാസത്തിൽ 182 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. അതിനാൽ, വരുമാന നികുതി റിേട്ടണിനൊപ്പം ഡ്രൈവിങ് ലൈസൻസ്, സിം കാർഡ് എന്നിവ എടുക്കുന്നതിനും വിദേശ ഇന്ത്യക്കാർക്ക് ആധാർ ആവശ്യമില്ലെന്ന് എംബസി അധികൃതർ വ്യക്തമാക്കി.
അടുത്ത അധ്യയന വർഷം സി.ബി.എസ്.ഇ ബോർഡ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്ന പത്ത്, 12ാം ക്ലാസ് വിദ്യാർഥികൾക്ക് ആധാർ കാർഡ് നിർബന്ധമാണെന്ന് മസ്കത്ത് ഇന്ത്യൻ സ്കൂൾ കഴിഞ്ഞ ദിവസമാണ് സർക്കുലർ പുറത്തിറക്കിയത്. ഇൗ വർഷം ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടക്കുന്ന ബോർഡ് പരീക്ഷയുടെ ഒാൺലൈൻ രജിസ്ട്രേഷന് സി.ബി.എസ്.ഇ ആധാർ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ അവധിക്ക് നാട്ടിൽ പോകുന്നവർ ആധാർ രജിസ്ട്രേഷൻ നടപടികൾ നടത്തണമെന്നായിരുന്നു സർക്കുലറിെൻറ നിർദേശം. ഇൗ സർക്കുലർ രക്ഷാകർത്താക്കൾക്കിടയിലും പൊതുസമൂഹത്തിലും വ്യാപക ആശയക്കുഴപ്പത്തിന് വഴിവെച്ചിരുന്നു. വേനലവധിക്ക് നാട്ടിൽ പോകാത്ത സ്കൂൾ വിദ്യാർഥികളുള്ള കുടുംബങ്ങൾ ആധാറിന് വേണ്ടി നാട്ടിൽ പോകേണ്ടിവരുമെന്ന ചിന്തയിലുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.