ആദം-തുംറൈത്ത്​ ഇരട്ടപ്പാത: കരാറുകൾ വൈകാതെ നൽകും

മ​സ്​​ക​ത്ത്​: ആ​ദം-​തും​റൈ​ത്ത്​ ഇ​ര​ട്ട​പ്പാ​ത​യു​ടെ ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളു​ടെ ക​രാ​റു​ക​ൾ വൈ​കാ​ത െ ന​ൽ​കും. ഹൈ​മ മു​ത​ൽ തും​റൈ​ത്ത്​ വ​രെ മൂ​ന്ന്​ ഘ​ട്ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​മാ​ണ്​ ശേ​ഷി​ക്കു​ന്ന​ത്. 243 ദ​ശ​ ല​ക്ഷം റി​യാ​ലാ​ണ്​ പ​ദ്ധ​തി​യു​ടെ അ​ട​ങ്ക​ൽ തു​ക. അ​വ​സാ​ന മൂ​ന്നു​ ഘ​ട്ട​ത്തി​ലാ​യി 400 കി​ലോ​മീ​റ്റ​ർ കൂ​ ടി​യാ​ണ്​ നി​ർ​മി​ക്കാ​നു​ള്ള​ത്. മൊ​ത്തം 717.5 കി​ലോ​മീ​റ്റ​റാ​ണ്​ ഇ​ര​ട്ട​പ്പാ​ത​യു​ടെ ദൈ​ർ​ഘ്യം. വ​ട​ക്ക​ൻ ഒ​മാ​നെ ദോ​ഫാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സു​പ്ര​ധാ​ന റോ​ഡ്​ നി​ർ​മാ​ണ പ​ദ്ധ​തി​യാ​ണ്​ ഇ​ത്.


317 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ആ​ദ്യ ര​ണ്ട്​ ഘ​ട്ട​ത്തി​ലെ വ​ലി​യൊ​രു പ​ങ്കും ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ത്തി​ട്ടു​ണ്ട്. അ​വ​സാ​ന​ഘ​ട്ട​ങ്ങ​ളു​െ​ട നി​ർ​മാ​ണ​ത്തി​ന്​ ക​മ്പ​നി​ക​ൾ സ​മ​ർ​പ്പി​ച്ച ടെ​ൻ​ഡ​റു​ക​ൾ തു​റ​ന്നു​പ​രി​ശോ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ടെ​ണ്ട​ർ​ബോ​ർ​ഡ്​ ആ​രം​ഭി​ച്ചു. ഹൈ​മ മു​ത​ൽ മ​ഖ്​​ഷ​ൻ വ​രെ നീ​ളു​ന്ന 132.5 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള മൂ​ന്നാം ഘ​ട്ട​ത്തി​ന്​ ഗ​ന്തൂ​ത്ത്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ആ​ൻ​റ്​ ജ​ന​റ​ൽ ട്രേ​ഡി​ങ്​ എ​ൽ.​എ​ൽ.​സി​യാ​ണ്​ കു​റ​ഞ്ഞ തു​ക ക്വോ​ട്ട്​ ചെ​യ്​​തി​ട്ടു​ള്ള​ത്. 64.9 ദ​ശ​ല​ക്ഷം തു​ക​യാ​ണ്​ ഇ​വ​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​ര​ട്ട​പ്പാ​ത​ക്ക്​ ഒ​പ്പം ഇ​ൻ​റ​ർ​ചേ​ഞ്ചും 115 ബോ​ക്​​സ്​ ക​ൾ​വെ​ർ​ട്ടു​ക​ളും ര​ണ്ട്​ വെ​യി​ങ്​ സ്​​റ്റേ​ഷ​നു​ക​ളും ഇ​വി​ടെ നി​ർ​മി​ക്കും.
മ​ഖ്​​ഷ​ൻ മു​ത​ൽ ദൂ​ഖ വ​രെ​യു​ള്ള നാ​ലാം ഘ​ട്ട​ത്തി​ന്​ 115.7 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ്​ കു​റ​ഞ്ഞ തു​ക. ഗ​ൾ​ഫാ​ർ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​​ കോ​ൺ​ട്രാ​ക്​​ടി​ങ്​ ആ​ണ്​ ഇൗ ​തു​ക സ​മ​ർ​പ്പി​ച്ച​ത്.


ഒ​രു ഇ​ൻ​റ​ർ​ചേ​ഞ്ചി​ന്​ ഒ​പ്പം 240 ബോ​ക്​​സ്​ ക​ൾ​വ​ർ​ട്ട​റു​ക​ളും ഇ​വി​ടെ നി​ർ​മി​ക്കും. ദൂ​ഖ മു​ത​ൽ തും​റൈ​ത്ത്​ വ​രെ​യു​ള്ള അ​വ​സാ​ന ഘ​ട്ട​ത്തി​​െൻറ ക​രാ​ർ ഒ​മാ​ൻ ഗ​ൾ​ഫ്​ ക​മ്പ​നി എ​ൽ.​എ​ൽ.​സി​ക്കാ​ണ്​ ന​ൽ​കാ​ൻ സാ​ധ്യ​ത. 63.4 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ്​ ഇ​തി​ന്​ ക്വാ​ട്ട്​ ചെ​യ്​​തി​ട്ടു​ള്ള​ത്. ഒ​രു വെ​യി​ങ്​ സ്​​റ്റേ​ഷ​നാ​കും ഇ​വി​ടെ നി​ർ​മി​ക്കു​ക. ഒ​രു​ക്ക​ത്തി​ന്​ ന​ൽ​കു​ന്ന 90 ദി​വ​സ​ത്തി​ന്​ പു​റ​മെ മൂ​ന്ന്​ വ​ർ​ഷം കൂ​ടി​യാ​ണ്​ നി​ർ​മാ​ണ​ത്തി​നാ​യി ന​ൽ​കു​ക. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നേ​തോ​ടെ സ​ലാ​ല പാ​ത​യി​ലെ അ​പ​ക​ട സാ​ഹ​ച​ര്യം കു​റ​യു​മെ​ന്നാ​ണ്​ ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - adam thumraith-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.