മസ്കത്ത്: റൂവിയിൽ തിങ്കളാഴ്ച പുലർച്ചയുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. മസ്കത്ത് ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥികളായ പ്രിൻസ് എഡ്വേഡ് (21), ഡാർവിൻ സെൽവരാജ് (21) എന്നിവരാണ് മരിച്ചത്. ഗോവ സ്വദേശി പെഴ്സി പരിക്കുകളോടെ ഖൗല ആശുപത്രിയിൽ െഎ.സി.യുവിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച പുലർച്ചയോടെയാണ് അപകടമുണ്ടായത്. മൂവരും സഞ്ചരിച്ചിരുന്ന കാർ ദാർസൈത്ത് ലുലുവിന് സമീപം നിയന്ത്രണംവിട്ട് റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. പ്രിൻസ് സംഭവസ്ഥലത്തുവെച്ച് മരിച്ചു. അപകടസമയം ഡാർവിനാണ് കാർ ഒാടിച്ചിരുന്നത്. അമിതവേഗമാണ് കാരണമെന്നാണ് സൂചന. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന പെഴ്സി വാഹനത്തിൽ നിന്ന് തെറിച്ചുവീണു. പുലർച്ചയായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് അൽപം സമയമെടുത്തു.
മസ്കത്ത് ഇന്ത്യൻ സ്കൂളിലെതന്നെ ജീവനക്കാരനായ തങ്കരാജിെൻറയും ട്രീസയുടെയും ഏക മകനാണ് പ്രിൻസ്. മറ്റൊരു ജീവനക്കാരനായ പാസ്കലിെൻറയും ക്രിസ്റ്റിയുടെയും മകനാണ് പരിക്കേറ്റ പെഴ്സി. ഇരുവരുടെയും സുഹൃത്താണ് ഡാർവിൻ.
ഇന്ത്യയിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷം മാതാപിതാക്കൾെക്കാപ്പം അവധിക്കാലം ചെലവഴിക്കുന്നതിനും തൊഴിലന്വേഷണത്തിനുമായി മസ്കത്തിൽ എത്തിയതാണ് മൂവരും. ഞായറാഴ്ച രാത്രി പത്തരയോടെ ഫുട്ബാൾ കളി കാണാൻ എന്നുപറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പുലർച്ച മൂന്നു മണിയായിട്ടും എത്താതിരുന്നതിനെ തുടർന്ന് ഫോണിൽ വിളിച്ചുനോക്കിയെങ്കിലും സ്വിച്ച്ഡ് ഒാഫ് ആയിരുന്നു. പിന്നീട് കുറച്ചുകഴിഞ്ഞ് മത്ര പൊലീസ് സ്റ്റേഷനിൽനിന്ന് വിളിച്ച് അപകട വിവരം അറിയിക്കുകയായിരുന്നു. സുഹാറിൽ മിനിബസ് മറിഞ്ഞ് മൂന്ന് മലയാളികൾ മരിച്ച സംഭവം കഴിഞ്ഞ് രണ്ടു ദിവസം പിന്നിടുേമ്പാഴാണ് പ്രവാസിസമൂഹത്തെ ഞെട്ടലിലാഴ്ത്തി വീണ്ടും ഒരു അപകടം ഉണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.