Posted On
date_range Updated On
date_range സലാലയിൽ വാഹനാപകടം; നാലുപേർക്ക് പരിക്ക്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ സലാലയിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. സലാലക്കു സമീപം ജബല്‍ ഇത്തീനില്‍ കഴിഞ്ഞ ദിവസമാണ് അപകടം. കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങളെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ഇവർക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കിയശേഷം ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. അപകടത്തിൽപെട്ടവരെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.