ഒമാൻ ക്രിക്കറ്റ് ടീം
മസ്കത്ത്: നേപ്പാളിൽ നടക്കുന്ന എ.സി.സി പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റിലെ ആദ്യ സെമി പോരാട്ടത്തിനായി ഒമാൻ ഇന്നിറങ്ങും. മല്‍പാനി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ യു.എ.ഇയാണ് എതിരാളികൾ. ഒമാന്‍ സമയം രാവിലെ 7.15ന് ആണ് മത്സരം. രണ്ടാം സെമിയില്‍ ആതിഥേയരായ നേപ്പാള്‍ കുവൈത്തുമായി മാറ്റുരക്കും. ട്രിബുവാന്‍ യൂനിവേഴ്സിറ്റി ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.
അവസാന മത്സരത്തില്‍ സൗദിക്കെതിരെ നേടിയ മികച്ച ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഒമാന്‍ ഇന്നിറങ്ങുന്നത്. മികച്ച ഫോമിൽ തുടരുന്ന ക്യാപ്റ്റന്‍ സീഷാന്‍ ഫാറൂഖിലാണ് ഒമാൻ ഉറ്റുനോക്കുന്നത്. മുൻനിര താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നുമുള്ളത് ഒമാന്‍ പ്രതീക്ഷ നൽകുന്ന ഘടകമാണ്.
ഗ്രൂപ് ‘എ’യിലെ രണ്ടാം സ്ഥാനക്കാരായാണ് ഒമാന്റെ സെമി പ്രവേശനം. ഗ്രൂപ് ‘ബി’യിലെ ചാമ്പ്യന്മാരാണ് യു.എ.ഇ ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്ത് നേപ്പാളും ഗ്രൂപ് ‘ബി’യിലെ രണ്ടാം സ്ഥാനത്ത് കുവൈത്തും ആയിരുന്നു. മേയ് ഒന്നിനാണ് ഫൈനൽ. ട്രിബുവാന്‍ യൂനിവേഴ്സിറ്റി ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ രാവിലെ 7.15 മുതലാണ് മത്സരം. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരം ഏപ്രില്‍ 30നാണ്. സെമിയില്‍ തോല്‍വി വഴങ്ങുന്നവര്‍ ഞായറാഴ്ച ട്രിബുവാന്‍ യൂനിവേഴ്സിറ്റി ഗ്രൗണ്ടില്‍ ലൂസേഴ്സ് ഫൈനലിന് ഇറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.